Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ വംശീയ അതിക്രമണങ്ങള്‍ പെരുകുന്നു:ഇരകളില്‍ കൂടുതലും ആഫ്രിക്കന്‍ വംശജര്‍

അയര്‍ലണ്ടില്‍ വംശീയ അതിക്രമണങ്ങള്‍ പെരുകുന്നു:ഇരകളില്‍ കൂടുതലും ആഫ്രിക്കന്‍ വംശജര്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് 400 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 16 എണ്ണം വംശീയതയുടെ പേരില്‍ നടന്ന ആക്രമണങ്ങളാണെന്ന് യൂറോപ്യന്‍ നെറ്റുവര്‍ക്ക് എഗെയ്ന്‍സ്റ്റ് റേസിസം (എനാര്‍ അയര്‍ലണ്ട്) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

പൊതു ഇടങ്ങളിലെ അധിക്ഷേപം, ഓണ്‍ലൈന്‍ അധിക്ഷേപം, തീവെയ്പ് തുടങ്ങി മുഖത്ത് തുപ്പിയ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ആറു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ വയറ്റില്‍ ചവിട്ടിയ കേസും ഇതില്‍ ഉള്‍പ്പെടും. പത്തു വയസ്സു മാത്രം പ്രായമുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയെ നിരവധി ആളുകള്‍ ചേര്‍ന്ന് കളിക്കളത്തില്‍ മര്‍ദ്ദിച്ച സംഭവവും ഇതിലുണ്ട്.

കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മാത്രം 182 കേസുകള്‍ ഈ സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 182ല്‍ 43 കേസുകളില്‍ ഇരകളായിരിക്കുന്നത് ബ്ലാക്ക് ആഫ്രിക്കന്‍ വിഭാഗത്തില്‍പ്പെട്ട ആളുകളാണ്. ഇരകളാക്കപ്പെടുന്നവരില്‍ മുസ്ലീംങ്ങളും, ഏഷ്യന്‍ വംശജരും, ജൂദന്മാരുമുണ്ട്.

57 ഓളം സംഭവങ്ങള്‍ മീഡിയയുമായും സോഷ്യല്‍ മീഡിയയുമായും ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളവയാണ്. എന്നാല്‍ ഇരകളാക്കപ്പെടുന്നവരില്‍ ഏറിയ ആളുകളും ഇതു പരാതിയായി ഉന്നയിക്കാനോ നിയമനടപടികള്‍ സ്വീകരിക്കാനോ വിമുഖത കാണിക്കുകയാണെന്ന് സംഘടനയുടെ ആളുകള്‍ പറഞ്ഞു.

Scroll To Top