Wednesday December 07, 2016
Latest Updates

ക്വാര്‍ട്ടറില്‍ എത്താന്‍ അയര്‍ലണ്ട് പൊരുതുന്നു:നിര്‍ണ്ണായകം ഈ മത്സരം, പാക്കിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം

ക്വാര്‍ട്ടറില്‍ എത്താന്‍ അയര്‍ലണ്ട് പൊരുതുന്നു:നിര്‍ണ്ണായകം ഈ മത്സരം, പാക്കിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം

അഡലെയ്ഡ്: ലോകകപ്പ് പൂള്‍ ഘട്ടത്തിലെ അവസാന  മത്സരങ്ങള്‍ ഇന്നു നടക്കുമ്പോള്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷ മൂന്നു ടീമുകള്‍ക്കുണ്ട്. പൂള്‍ ബി പോയിന്റ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ള വെസ്റ്റ് ഇന്‍ഡീസും പാകിസ്ഥാനും അയര്‍ലണ്ടുമാണ്  രണ്ട് ക്വാര്‍ട്ടര്‍ സ്ഥാനങ്ങള്‍ക്കു വേണ്ടി മത്സരിക്കുന്നത്.വിന്‍ഡീസ് ഇന്ന് രാവിലത്തെ കളിയില്‍ യു.എ.ഇയെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് അയര്‍ലണ്ടിന്റെയും പാക്കിസ്ഥാന്റെയും മുമ്പിലെത്തിയിരിക്കുന്നത്.എങ്കിലും ക്വാര്‍ട്ടറില്‍ അവര്‍ എത്തിയോ എന്നറിയണമെങ്കില്‍ ഇന്നത്തെ പാക്കിസ്ഥാന്‍ അയര്‍ലണ്ട് മത്സരങ്ങള്‍ കഴിയണം.ഇന്ന് പാക്കിസ്ഥാനെ തോല്‍പ്പിക്കുകയോ സമനില പിടിയ്ക്കുകയോ ചെയ്താല്‍ അയര്‍ലണ്ട് ക്വാര്‍ട്ടറില്‍ എത്തും.ഒപ്പം പാകിസ്ഥാനും .മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസ് പുറത്താവും.എന്നാല്‍, മത്സരഫലങ്ങള്‍ ഇതില്‍നിന്ന് അല്‍പം വ്യത്യസ്തമായാല്‍ കാല്‍ക്കുലേറ്റര്‍ ആകും കാര്യങ്ങള്‍ തീരുമാനിക്കുക.

അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറു വീതം പോയിന്റാണ് പാകിസ്ഥാനും അയര്‍ലണ്ടിനുമുണ്ടായിരുന്നത് .വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് വെറും നാലു പോയനറായിരുന്നു.യു.എ.ഇയെ തോല്‍പ്പിക്കുക എന്നത് വിന്‍ഡീസിന് നിര്‍ബന്ധമായിരുന്നു.അവര്‍ അത് നേടി ആറു പോയന്റില്‍ എത്തി.

ഇനി അയര്‍ലണ്ട് പാകിസ്ഥാനെ അട്ടിമറിച്ചാലാണ് കാര്യങ്ങള്‍ കുഴയുക. അങ്ങനെ വന്നാല്‍ മൂന്നാം സ്ഥാനത്തായി അയര്‍ലണ്ട് മുന്നേറും. നാലാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം പാകിസ്താനും വിന്‍ഡീസും തമ്മിലാവും. മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീം മുന്നേറും.

 മത്സരത്തില്‍ യു.എ.ഇയെ വലിയ മാര്‍ജിനില്‍ തകര്‍ക്കുക എന്ന ലക്ഷ്യവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങിയത്.അഞ്ചു കളിയില്‍ രണ്ടെണ്ണം മാത്രം ജയിച്ചിട്ടുള്ള ജേസണ്‍ ഹോള്‍ഡറുടെ സംഘത്തിന് ടീമിലെ പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് കഠിനാധ്വാനം ചെയ്യേണ്ടിവന്നെങ്കിലും ജയം കൈപ്പിടിയില്‍ ഒതുക്കാനായി.

തുടക്കത്തിലെ പരാജയങ്ങള്‍ക്കു ശേഷം മൂന്ന് വിജയവുമായി ഫോമില്‍ തിരിച്ചെത്തിയ പാകിസ്ഥാന്‍ പൂര്‍ണമായ കരുത്തിലാണ് അയര്‍ലണ്ടിനെ നേരിടാനിറങ്ങുന്നത്.ടോസ് നേടിയ അയര്‍ലണ്ട് ഇന്ന് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.സര്‍ഫറാസ് അഹമ്മദിന്റെ വരവ് ബാറ്റിങിന്റെ ശക്തി വര്‍ധിക്കുമ്പോള്‍ ബൗളര്‍മാര്‍ മാരക ഫോമിലാണ് എന്ന് തെളിയിക്കുന്നതായിരുന്നു രാവിലെ അഡലൈഡീല്‍ കണ്ടത്.ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ ടീമിനെയാണ് പാകിസ്താന്‍ ഇറക്കിയിരിക്കുന്നത്.

മികച്ച ബാറ്റ്‌സ്മാന്മാരുണ്ടെങ്കിലും ബൗളിങിലെ പരിമിതിയാണ് അയര്‍ലന്റിനെ കുഴക്കുന്നത്. ടോസ് നേടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുമെന്നും 290 റണ്‍സ് നേടിയാല്‍ പൊരുതിനോക്കാമെന്നുമാണ് ഐറിഷ് ക്യാപ്ടന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് പറഞ്ഞിരുന്നത്.പക്ഷെ പാക്കിസ്ഥാന്‍ അയര്‍ലണ്ടിനെ 237 റണ്ണിന് പിടിച്ചു കെട്ടിയിരിക്കുകയാണ്. 

മഴക്ക് സാധ്യതയുള്ളതിനാല്‍ കളി മുടങ്ങും എന്നും ആശങ്കയുണ്ടായിരുന്നു..ഇതേ വരെ പക്ഷെ മഴ പെയ്തിട്ടില്ല.ഉച്ച കഴിഞ്ഞെങ്കിലും മഴ കാരണം കളി മുടങ്ങിയാലും ചെയ്താല്‍ ഇരുടീമുകളും മുന്നേറുകയും ഇപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസ് പുറത്താവുകയും ചെയ്യും.107 റണ്‍സ് നേടിയ ഐറിഷ് ക്യാപ്റ്റന്റെ ടാര്‍ജറ്റ് 290 ലക്ഷ്യം കാണാത്തതിനാല്‍ ഉച്ച കഴിഞ്ഞ് ദൈവം നേരിട്ട് ഐറിഷ് ടീമിനൊപ്പം നിന്നലെ അയര്‍ലണ്ട് ക്വാര്‍ട്ടറില്‍ എത്തുകയുള്ളൂ.അതിനുള്ള പ്രാര്‍ഥനയിലാണ് ഐറിഷ് ആരാധകര്‍. 

Scroll To Top