Wednesday December 07, 2016
Latest Updates

അയര്‍ലണ്ട് അമേരിക്കയേക്കാളും ബ്രിട്ടനെക്കാളും സമൃദ്ധിയുള്ള രാജ്യം !

അയര്‍ലണ്ട് അമേരിക്കയേക്കാളും ബ്രിട്ടനെക്കാളും സമൃദ്ധിയുള്ള രാജ്യം !

ഡബ്ലിന്‍ :ഏറ്റവും സമൃദ്ധമായ രാജ്യങ്ങളുടെ ലിസ്റ്റില്‍ അമേരിക്കയെയും ജര്‍മനിയെയും യു കെയേയും പിന്തള്ളി, അയര്‍ലണ്ടിന്റെ സ്ഥാനം രണ്ട് പടി മുകളില്‍ എത്തി.ലെഗാറ്റം പ്രോസ്പരിറ്റി ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ പത്താമത്തെ ഏറ്റവും സമൃദ്ധമായ രാജ്യമാണ് അയര്‍ലണ്ട്. കഴിഞ്ഞ തവണ പന്ത്രണ്ടാം സ്ഥാനമായിരുന്നു അയര്‍ലണ്ടിന്.അമേരിക്കയ്ക്ക് പതിനൊന്നും ജെര്‍മനിയ്ക്ക് പതിനാലും യുകെയ്ക്ക് പതിനഞ്ചും സ്ഥാനങ്ങളില്‍ എത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

തുടര്‍ച്ചയായി ഏഴാം വര്‍ഷവും നോര്‍വേയ്ക്കാണ് സമൃദ്ധിയിയുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം. സ്വിറ്റ്‌സര്‍ലണ്ടും ഡെന്‍മാര്‍ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

വ്യക്തി സ്വാതന്ത്ര്യം സുരക്ഷിതത്വം എന്നിവയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയാണ് അയര്‍ലണ്ട് ഇത്തവണ സ്വന്തം സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികളോട് ഏറ്റവും കൂടുതല്‍ സഹിഷ്ണുത കാട്ടുന്ന അഞ്ച് രാജ്യങ്ങളുടെ ലിസ്റ്റിലും ഇടം നേടാന്‍ അയര്‍ലണ്ടിന് കഴിഞ്ഞു. 


Scroll To Top