Wednesday December 07, 2016
Latest Updates

സൈക്കിള്‍ യാത്രികര്‍ സൂക്ഷിക്കുക … പിഴ ശിക്ഷ കാത്തിരിക്കുന്നു 

സൈക്കിള്‍ യാത്രികര്‍ സൂക്ഷിക്കുക … പിഴ ശിക്ഷ കാത്തിരിക്കുന്നു 

ഡബ്ലിന്‍ : നിയമം ഇനി സൈക്കിള്‍ യാത്രക്കാരേയും വെറുതെ വിടില്ലെന്ന് ഉറപ്പായി. ചുവന്ന ലൈറ്റ് അവഗണിച്ച് സൈക്കിള്‍ പായിക്കുന്നവര്‍ക്ക് സ്‌പോട്ടില്‍ തന്നെ വച്ച് 50 യൂറോ ഫൈന്‍ ഈടാക്കുവാനാണ് പൊലീസ് നിര്‍ദേശം.റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ഗാര്‍ഡായും ചേര്‍ന്നാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. 

ഇനി ഫൂട്പാത്തിലൂടെയും ചുവന്ന ലൈറ്റ് അവഗണിക്കുന്നവരേയും കൈയോടെ പിടികൂടുവാനാണ് നിര്‍ദേശം. അടുത്ത ആഴച് തന്നെ പിഴ അടച്ചാല്‍ നല്‍കുന്നതിനു വേണ്ടിയ ബില്ലുകള്‍ ഗതാഗത വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. 

ഓരോ ദിവസവും സൈക്കിള്‍ ഓടിച്ച് നിയമം ലംഘിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പുതിയ നിയമം പ്രഖ്യാപിക്കുവാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 56 ദിവസത്തിനുള്ളില്‍ പിഴ ഒടുക്കിയില്ലെങ്കില്‍ കോടതിയില്‍ ഹാജരാകേണ്ടി വരും. ഭാവിയില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടിയാണിത്. 

സൈക്കിളില്‍ ആവശ്യമായ ലൈറ്റ് സ്ഥാപിക്കാത്തവരേയും ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കും പിഴ അടക്കേണ്ടി വരും. മാര്‍ച്ചിനു ശേഷം പുതിയ നിയമം നടപ്പിലാക്കുവാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. റോഡ് ട്രാഫിക്കില്‍ സൈക്കിള്‍ യാത്രക്കാരേയും ഉള്‍പ്പെടുത്തി നിയമം പരിഷ്‌കരിക്കും. 

Scroll To Top