Friday December 09, 2016
Latest Updates

അഞ്ചു മില്യന്‍ ജനസംഖ്യയുള്ള അയര്‍ലണ്ടിലേയ്ക്ക് 10 മില്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍:പുതിയ ടൂറിസം പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി

അഞ്ചു മില്യന്‍ ജനസംഖ്യയുള്ള അയര്‍ലണ്ടിലേയ്ക്ക് 10 മില്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍:പുതിയ ടൂറിസം പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി

ഡബ്ലിന്‍: ഐറിഷ് സര്‍ക്കാര്‍ പുതിയ ടൂറിസം പ്ലാനിന് അംഗീകാരം നല്‍കി.സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പായാല്‍ വര്‍ഷം തോറും 10 മില്യന്‍ സന്ദര്‍ശകര്‍ അയര്‍ലണ്ടില്‍ എത്തും.5.2 മില്യന്‍ ജനസംഖ്യ മാത്രമുള്ള അയര്‍ലണ്ട് അതിന്റെ ഇരട്ടി സന്ദര്‍ശകരെ ലക്ഷ്യമിടുന്നതിലൂടെ രാജ്യം സാമ്പത്തികമായി വന്‍ കുതിപ്പ് നേടുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.തൊഴില്‍ രംഗത്തും വന്‍ വളര്‍ച്ചയുണ്ടാവും.

2025ഓടെ അയര്‍ലണ്ടിന്‍െ്‌റ പ്രതിവര്‍ഷ ടൂറിസം വരുമാനം 5 ബില്യനായി ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അടുത്ത പത്ത് വര്‍ഷത്തെ ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. പ്രതിവര്‍ഷ വരുമാനം 5 ബില്യനായി ഉയര്‍ത്തുന്നതിന് പുറമെ പത്ത് വര്‍ഷം കൊണ്ട് ടൂറിസം മേഖലയില്‍ 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം മന്ത്രി പാസ്‌ക്കല്‍ ഡൊനാഹാണ് ഈ പദ്ധതി ക്യാബിനറ്റില്‍ അവതരിപ്പിച്ചത്. പീപ്പിള്‍, പ്ലേസ്, പോളിസി ഗ്രോയിംഗ്
ടൂറിസം ടു 2025 എന്ന് പേരിട്ട പദ്ധതി വരുന്ന ആഴ്ചകളില്‍ പ്രസിദ്ധീകരിക്കും. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്ലാന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

2025ഓടെ ടൂറിസം വരുമാനം വര്‍ധിപ്പിക്കുക. ടൂറിസം മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ 200,000ത്തില്‍ നിന്ന് 250,000 ആയി വര്‍ധിപ്പിക്കുക.പ്രതിവര്‍ഷ സന്ദര്‍കരുടെ എണ്ണം 10 മില്യനായി വര്‍ധിപ്പിക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ടൂറിസം പദ്ധതികള്‍ മേല്‍നോട്ടം വഹിക്കുന്നതിന് ഒരു ഗ്രൂപ്പിനെ നിയമിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കും.

Scroll To Top