Saturday December 10, 2016
Latest Updates

മോര്‍ട്ട്ഗേജ് പലിശ വ്യതിയാനം, ബാങ്കുകള്‍ പലതട്ടില്‍:വേരിയബിള്‍ റേറ്റ് വായ്പ്പകളില്‍ അധിക പണം ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെറ്റ് കാമ്പയിന്‍ ആരംഭിച്ചു 

മോര്‍ട്ട്ഗേജ് പലിശ വ്യതിയാനം, ബാങ്കുകള്‍ പലതട്ടില്‍:വേരിയബിള്‍ റേറ്റ് വായ്പ്പകളില്‍ അധിക പണം ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെറ്റ് കാമ്പയിന്‍ ആരംഭിച്ചു 

ഡബ്ലിന്‍ :കെ ബി സി ബാങ്ക്, വായ്പ്പകളുടെ വ്യതിയാനമുള്ള പലിശനിരക്ക് കുറയ്ക്കുന്നു. ഡിസംബര്‍ 1 മുതലാണ് ഈ കുറവ് നിലിവില്‍ പ്രാബല്യത്തില്‍ വരുക. പുതിയ ഉപഭോക്താക്കള്‍ക്ക് എന്നപോലെ നിലവിലുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ മാസം പലിശ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു ഈ പ്രയോജനം ലഭിച്ചത്. 
എല്ലാ വായ്പ്പക്കാരുടേയും വേരിയബിള്‍ റേറ്റ് 0.25 ശതമാനം കുറയ്ക്കുവാനാണ് തീരുമാനം. നിലവിലുള്ള പലിശ അതോടെ 4.2 ശതമാനമായി കുറയും. അവര്‍ക്കുള്ള വേരിയബിള്‍ റേറ്റ് ഇതോടെ 4.05 ശതമാനമായി കുറയും. 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 200,000 യൂറോ വായ്പ്പ എടുത്ത ഒരാള്‍ക്ക്, ഓരോ മാസവും തിരച്ചടയ്ക്കുന്ന തുകയില്‍ ഏതാണ്ട് 30 യൂറോയുടെ കുറവ് വരും. കെ ബി സി യുടെ കറന്റ് അക്കൗണ്ടിലൂടെ, തങ്ങളുടെ ശമ്പളം ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പിന്നെയും 0.20 ശതമാനം ഇളവ് കൂടി ലഭിക്കും. 

വേരിയബിള്‍ റേറ്റ് കുറയ്ക്കാനുള്ള അഭ്യര്‍ത്ഥനകളോട് എ ഐ ബി, അതിന്റെ അനുബന്ധ സ്ഥാപനമായ ഈ ബി എസ് എന്നിവ മാത്രമാണ് ഇതു വരെ അനുകൂലമായി പ്രതികരിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് അയര്‍ലണ്ടിനെപ്പോലെയുള്ള മറ്റ് ബാങ്കുകള്‍ തങ്ങളുടെ ഫിക്‌സഡ് റേറ്റുകള്‍ കുറച്ചെങ്കിലും, വേരിയബിള്‍ റേറ്റുകള്‍ മാറ്റമില്ലാതെ തുടരുന്നു. 

പെര്‍മനന്റ് റ്റി എസ് ബി, അള്‍സ്റ്റര്‍ ബാങ്ക് എന്നിവയുടെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക്, അവരുടെ വീടുകള്‍ക്ക് ഇക്വിറ്റി ഉണ്ടെങ്കില്‍ താഴ്ന്ന പലിശ നിരക്കുകള്‍ ലഭ്യമാകും. പെര്‍മനന്റ് റ്റി എസ് ബി, 70,000 ഇടപാടുകാര്‍ക്ക് തങ്ങളുടെ പുതിയ വേരിയബിള്‍ റേറ്റിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 0.8 ശതമാനം ഇളവാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 

കഴിഞ്ഞ മാസം അള്‍സ്റ്റര്‍ ബാങ്ക് ഒരു കൂട്ടം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വീടുകളില്‍ ഇക്വിറ്റി ഉള്ളവര്‍ക്കാണ് ഇവയുടെ പ്രയോജനം ലഭിക്കുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ‘ എല്‍ റ്റി വി’ കസ്റ്റമേഴ്‌സിനാണ് ( ലോ ലോണ്‍ ടു വാല്യു) ഈ ഇളവ് ലഭിക്കുക. 60 മുതല്‍ 80 ശതമാനം വരെ എല്‍ റ്റി വി ഉള്ള അള്‍സ്റ്റര്‍ ബാങ്ക് കസ്റ്റമര്‍മാര്‍ക്ക് 3.7 ശതമാനം നിരക്ക് ലഭിക്കും. നേരത്തെ ഇത് 3.9 ശതമാനം ആയിരുന്നു. 

കഴിഞ്ഞ മാസത്തെ യോഗത്തില്‍, വേരിയബിള്‍ റേറ്റുകള്‍ കുറയ്ക്കുവാന്‍ ബാങ്കുകളോട് മന്ത്രി നൂനന്‍ ആവശ്യപ്പെട്ടില്ലെന്ന്, അദ്ദേഹത്തി്‌ന്റെ വക്താവ് സമ്മതിച്ചു. വേരിയബിള്‍ റേറ്റ് കുറയ്ക്കുവാനുള്ള ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥനകള്‍ ബാങ്കുകള്‍ നിരസിക്കുന്നതും ബാങ്കിംഗില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുന്നത് സംബന്ധിച്ച ആശങ്കകളുമാണ് മന്ത്രിയെ അഭ്യര്‍ത്ഥന നടത്തുന്നത് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. വേരിയബിള്‍ റേറ്റുകള്‍ ട്രാക്കര്‍മാരേക്കാള്‍ വളരെ ചിലവേറിയതാണ്. ഈ അധിക ചിലവിനുള്ള പണം നേടാന്‍ ഒരു കുടുംബത്തിന് മൂന്ന് മാസം എങ്കിലും വേണ്ടി വരും. ട്രാക്കര്‍ നിരക്കുകള്‍ 1 ശതമാനം മാത്രമാണ്. വേരിയബിള്‍ നിരക്കുകളാവട്ടെ 4.2 ശതമാനവും.

ബാങ്കുകള്‍ വേരിയബിള്‍ റേറ്റ് വായ്പ്പകളില്‍ അധിക പണം ഈടാക്കുന്നത് തടയാന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന തന്റെ താക്കീതുമായി മന്ത്രി മുന്നോട്ട് പോകണം എന്ന്, ഫെയര്‍ മോര്‍ട്ട് ഗേജ് കാമ്പയിന്റെ ബ്രെന്‍ഡാന്‍ ബര്‍ഗസ് ആവശ്യപ്പെട്ടു. മത്സരം, നിലവിലെ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കസ്റ്റമര്‍മാര്‍ക്ക് മാത്രം നിരക്കുകളില്‍ ഇളവ് നല്‍കുന്ന ബാങ്കുകളുടെ നയം നിരോധിക്കാനുള്ള നിയനിര്‍മ്മാണവും കാമ്പയിന്‍ ആവശ്യപ്പെടുന്നു. 




Scroll To Top