Sunday December 04, 2016
Latest Updates

അയര്‍ലണ്ടിനെ, അല്‍ ഖൊയ്ദ അക്രമിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മുസ്ലീം തീവ്രവാദി നേതാവ് അന്‍ജെം ചൌധരി 

അയര്‍ലണ്ടിനെ, അല്‍ ഖൊയ്ദ അക്രമിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മുസ്ലീം തീവ്രവാദി നേതാവ് അന്‍ജെം ചൌധരി 

(ഫോട്ടോ:ഷാനോന്‍ എയര്‍പോര്‍ട്ടില്‍ വിശ്രമിക്കുന്ന അമേരിക്കന്‍ സൈനികര്‍)

കോര്‍ക്ക് : പാരീസിന് പിന്നാലെ അയര്‍ലണ്ടിനും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെഭീഷണി. അയര്‍ലണ്ടും അല്‍ ഖൊയ്ദ ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളിലൊന്നാണെന്ന് ഇസ്ലാം വിഘടനവാദി നേതാവ് അന്‍ജെം ചൗധരി. അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ക്ക് ഷാനന്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി നല്‍കുന്നതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. ഇതിന് പ്രതികാരമായി അയര്‍ലണ്ടില്‍ ആക്രമണംഉണ്ടായേക്കാമെന്നാണ് ഭീഷണി. അമേരിക്കയ്‌ക്കെതിരെ പോരാടുന്ന ഇസ്ലാമിക സംഘടനകളെ സംബന്ധിച്ച് അയര്‍ലണ്ടും വ്യത്യസ്തമല്ലെന്ന് ചൗധരി പറഞ്ഞു.Anjem_choudary

ബ്രിട്ടീഷ് മുസ്ലീം നേതാവായ അന്‍ജെം ചൗധരി  അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണം അടക്കം നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിന്റെ ഭാഗമായി മരിച്ച തീവ്രവാദികള്‍ രക്തസാക്ഷികളാണെന്നും ഷാര്‍ലി ഹെബ്ദൊ മാഗസിന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ മരിക്കാന്‍ അര്‍ഹതപ്പെട്ടവരാണെന്നും ചൗധരി പറഞ്ഞു. കോര്‍ക്കിലെ റെഡ് എഫ്എമ്മില്‍ സംസാരിക്കുകയായിരുന്നു ചൗധരി. ഇസ്ലാം രാജ്യങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്ന അമേരിക്കയുടെ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഷാനന്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ കൊലയാളികള്‍ അമേരിക്കയാണെന്നും ചൗധരി പറഞ്ഞു.

അമേരിക്കക്കാര്‍ തീവ്രവാദികളാണ്, അമേരിക്കയുടെ തീവ്രവാദത്തിന് അയര്‍ലണ്ട് പിന്തുണ നല്‍കുകയാണെന്നും ചൗധരി ആരോപിച്ചു. ബ്രിട്ടീഷ് പൗരനും ബ്രിട്ടനില്‍ നിരോധിത സംഘടനയായ അല്‍ മുഹാജിറന്‍ സ്ഥാപകനുമായ അന്‍ജെം ചൗധരി താന്‍ ശരി അത്ത് നിയമം നിലവിലുള്ള ഇറാഖിലോ സിറിയയിലോ താമസിക്കാന്‍ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തി. ശരി അത്ത് നിയമത്തില്‍ എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷയുണ്ട്.നിങ്ങള്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിച്ചാല്‍ നിങ്ങള്‍ മരണ ശിക്ഷയ്ക്ക് അര്‍ഹരാണ്. അതിന്റെ കുറ്റം നിങ്ങളുടെത് മാത്രമാണെന്നും ചൗധരികോര്‍ക്ക് റെഡ് എഫ് എമ്മിനോട് പറഞ്ഞു.

Scroll To Top