Monday May 22, 2017
Latest Updates

തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും ക്‌നാനായ അസോസിയേഷന്‍ മഹാസംഗമം വര്‍ണ്ണാഭമായി 

തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും ക്‌നാനായ അസോസിയേഷന്‍ മഹാസംഗമം വര്‍ണ്ണാഭമായി 

ഡബ്ലിന്‍ :തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ക്‌നാനായ മഹാസംഗമം പ്രൗഢഗംഭീരമായി.

പ്രസിഡണ്ട് ബിജു വെട്ടിക്കനാലിന്റെ അദ്ധ്യക്ഷതയില്‍ ഫാ. ബിജു മാളിയേക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍ സ്വാഗതവും,സാജുമോന്‍ നന്ദിയും പറഞ്ഞു.സെക്രട്ടറി ബിന്ദു ജോമോന്‍ കട്ടിപ്പറമ്പില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു പന്തല്ലൂര്‍ കണക്കും അവതരിപ്പിച്ചു.ജോയിച്ചന്‍ ഒഴുകയില്‍ ആശംസകളര്‍പ്പിച്ചു. 

ഗ്രേസി മാത്യു ചേലയ്ക്കല്‍ ചിട്ടപ്പെടുത്തി സാബു ജോസഫ് പാടിയ ക്‌നാനായ സംഗമ ഗാനത്തിന് ചുവട് വച്ച് ഭാരവാഹികളും കലാ പ്രതിഭകളും അവതരിപ്പിച്ച സ്റ്റേജ് ഓപ്പണിംഗ് വര്‍ണാഭമായി.

ലീവിംഗ് സെര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കിരണ്‍ ഷാജു, സിജുമോന്‍ സണ്ണി എന്നിവര്‍ ട്രോഫി നല്‍കി.മാര്‍ഗം കളി, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കോമഡി സ്‌കിറ്റി എന്നി നിരവധി പരിപാടികളും അരങ്ങേറി. 

വാര്‍ത്ത :രാജു കുന്നക്കാട്ട്

kny 3

kny 2

Scroll To Top