Friday December 02, 2016
Latest Updates

അയര്‍ലണ്ടിലുള്ള മതതീവ്രവാദികളെ നാടുകടത്തും: ജസ്റ്റിസ് മിനിസ്റ്റര്‍,പറ്റില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍

അയര്‍ലണ്ടിലുള്ള മതതീവ്രവാദികളെ നാടുകടത്തും: ജസ്റ്റിസ് മിനിസ്റ്റര്‍,പറ്റില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലുള്ള മത തീവ്രവാദികളെ നാടുകടത്തുമെന്ന ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡിന്റെ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍. മതിയായ തെളിവുകളില്ലാതെ തീവ്രവാദത്തിന്റെ പേരില്‍ ആളുകളെ നാടുകടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംഘടനകള്‍ വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മാപ്പില്ലെന്നും നാടുകടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും ഉപപ്രധാനമന്ത്രി കൂടിയായ ഫിറ്റ്സെജെറാള്‍ഡ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

അയര്‍ലണ്ടിന് നിലവില്‍ തീവ്രവാദഭീഷണി ഇല്ലെങ്കിലും സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പലരും അധികൃതരുടെ നിരീക്ഷണത്തിലാണെന്ന് ഫിററ്സെജെറാള്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഫ്രാന്‍സിലെ നീസിലുണ്ടായ പോലുളള തീവ്രവാദ ആക്രമണത്തെ തള്ളിക്കളയാന്‍ സാധ്യമല്ല എന്നും മന്ത്രി വ്യക്തമാക്കി.

ഐഎസിനെ പിന്തുണയ്ക്കുന്ന എന്നപേരില്‍ രണ്ടാഴ്ച മുമ്പ് 52കാരനായ ഒരാളെ ജോര്‍ദ്ദാനിലേയ്ക്ക് നാടുകടത്തിയിരുന്നു. 16 വര്‍ഷത്തോളമായി അയര്‍ലണ്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ നാടുകടത്താന്‍മാത്രം ഇയാള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്നാണ് ആരോപണം. ഇത്തരം നാടുകടത്തലുകള്‍ ഇനിയുമുണ്ടാകുമെന്നും രാജ്യസുരക്ഷയ്ക്ക് അവ അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Scroll To Top