Saturday December 10, 2016
Latest Updates

യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് മേഖല ഫാമിലി കോണ്‍ഫ്രന്‍സ് 2014 അവിസ്മരണീയമായി

യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് മേഖല ഫാമിലി കോണ്‍ഫ്രന്‍സ് 2014 അവിസ്മരണീയമായി

yk Meeting inaguration

ഡബ്ലിന്‍ :യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് മേഖലാ കുടുംബ സംഗമം 2014 താല കില്‍നമന സെന്റെറില്‍ വച്ച് സെപ്റ്റംബര്‍ 27 ശനി, 28 ഞായര്‍ തീയതികളില്‍ നടത്തപ്പെട്ടു.യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനാധിപനും, അയര്‍ലണ്ടിലെ പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യുഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു.

27 ന് ശനിയാഴ്ച അഭിവന്ദ്യ യുഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപോലീത്ത പാത്രിയാര്‍ക്കല്‍ പതാക ഉയര്‍ത്തിയതോടുകൂടി കുടുംബ സംഗമത്തിന് തുടക്കമായി. ഫാ. ജോബിമോന്‍ സ്‌കറിയായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഭിവന്ദ്യമെത്രാപോലീത്ത ഭദ്രദീപം കൊളുത്തി കുടുംബസംഗമത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു.ഫാ.തോമസ് പുതിയമടത്തില്‍ സ്വാഗതവും ഡിനീഷ് കൃതജ്ഞ്തയും പറഞ്ഞു.

yk Holymassസണ്‍ഡേസ്‌കൂള്‍ കേന്ദ്ര കമ്മിറ്റിയംഗം സിസിലി പോള്‍, മര്‍ത്ത മറിയം വനിതാസമാജം പ്രധിനിധി സുനി തമ്പി,ക്വിസ് മാസ്റ്റര്‍ ബേസില്‍ എന്നിവര്‍ ആശംസപ്രസംഗങ്ങളും നടത്തി.അഡ്വ.:ബിനു ബി അന്തിനാട് ഭക്തി പ്രമേയവും അവതരിപ്പിച്ചു.

തുടര്‍ന്ന് ഡോ ലാസറസ്(ക്ലോണ്‍മല്‍)കുടുംബ ജീവിതത്തെ പറ്റിയും അഭിവന്ദ്യ മെത്രാപോലീത്ത സുറിയാനി സഭയുടെ ആരാധനാ പാരമ്പര്യത്തിനെപ്പറ്റിയും ക്ലാസ്സെടുത്തു. തുടര്‍ന്നു നടന്ന കായിക മത്സരത്തില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു. സന്ധ്യാ പ്രാര്‍ഥനക്ക് ശേഷം നടന്ന കലാസന്ധ്യയില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അവതരണ മികവുകൊണ്ടു വര്‍ണാഭമായി. നാടകങ്ങള്‍, ക്രിസ്ത്യന്‍ തിരുവാതിര, വനിതകളുടെ മാര്‍ഗ്ഗംകളി തുടങ്ങിയവ വ്യത്യസ്തത പുലര്‍ത്തി.

28 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍ താല സെന്റ് ഇഗ്‌നാത്തിയോസ് നൂരൊനൊ യാക്കോബായ സുറിയാനി പള്ളി ഒന്നാം സ്ഥാനവും, വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബൈബിള്‍ ടെസ്റ്റ് മത്സരത്തില്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഒന്നാം സ്ഥാനവും,ഗാല്‍വേ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി രണ്ടാം സ്ഥാനവും കരസ്തമാക്കി. വിജയികള്‍ക്ക് അഭിവന്ദ്യ മെത്രാപോലീത്ത സമ്മാനങ്ങള്‍ നല്‍കി.

നൂറിലധികം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബ സംഗമം 2014 വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഫാ. തോമസ് പുതിയമടത്തില്‍ നന്ദി അറിയിച്ചതോടുകൂടി കുടുംബ സംഗമം 2014 നു കൊടിയിറങ്ങി.

yk crowd

dance7

yk Drama

Kids Dance

Skit 1

dance6

yk dance8

dance4

dance3

yk dance5

yk Dance 1



Scroll To Top