Sunday December 04, 2016
Latest Updates

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ചൈനയേയും ഇന്ത്യയെയും തോല്‍പ്പിച്ച് അയര്‍ലണ്ട് ലോകത്തില്‍ ഒന്നാം സ്ഥാനത്തേയ്ക്ക്! സത്യമായും ഈ രാജ്യം ഉയര്‍ച്ചയിലേയ്ക്ക് തന്നെ ?

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ചൈനയേയും ഇന്ത്യയെയും തോല്‍പ്പിച്ച് അയര്‍ലണ്ട് ലോകത്തില്‍ ഒന്നാം സ്ഥാനത്തേയ്ക്ക്! സത്യമായും ഈ രാജ്യം ഉയര്‍ച്ചയിലേയ്ക്ക് തന്നെ ?

ഡബ്ലിന്‍ :ലോകത്തിലെ ഏറ്റവും കൂടിയ വളര്‍ച്ചാ നിരക്കുള്ള രാജ്യമെന്ന ബഹുമതി വീണ്ടും അയര്‍ലണ്ടിന്.വളര്‍ച്ചാ നിരക്കുകളെ കുറിച്ചുള്ള യൂറോസോണ്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും അയര്‍ലണ്ട് പിന്നിലാക്കി.2015 ല്‍ 6.9 എന്ന നിലയില്‍ പ്രതീക്ഷിച്ചിരുന്ന രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പുതിയ റിപ്പോര്‍ട്ട് പ്രകാരം 7.8%മാണ്.ലോക സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം 6.9 %ആയിരുന്നു.തൊട്ടു പിന്നില്‍ ഇന്ത്യയും.എന്നാല്‍ അയര്‍ലണ്ടിന്റെ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് ലോക രാജ്യങ്ങളെ അമ്പരപ്പിക്കും വിധമാണ്.
അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിലെ നിക്ഷേപത്തിന് ലഭ്യമായ അംഗീകാരവും,കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും വാണിജ്യലോകത്തിന് അയര്‍ലണ്ടിനെ പ്രിയപ്പെട്ടതാക്കിയെന്ന് കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് സാമ്പത്തിക വിദഗ്ദനായ ഡോര്‍മ്റ്റ് ഓ ലേരി മാധ്യമങ്ങളോട് പറഞ്ഞു.gdp

ഉത്പാദന ക്ഷമത 14.2 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ രാജ്യത്തെ മൂലധനത്തില്‍ 28.2 ശതമാനം വളര്‍ച്ചയുണ്ടായി.അഭ്യന്തര ഡിമാന്‍ഡിലും 9.3 ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ 0.8 ശതമാനം സര്‍ക്കാര്‍ ചിലവില്‍ കുറവുണ്ടായി.ഫാര്‍മ സ്യൂട്ടിക്കല്‍,ഐ ടി കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് അനിയന്ത്രിതമായ നിക്ഷേപം എത്തിച്ചപ്പോള്‍ എതിര്‍ത്ത അമേരിക്കയ്ക്ക് വരെ പിന്നീടു നിശബ്ദത പാലിക്കേണ്ടി വന്നു.

1990 ലും 2000 ത്തിലും അയര്‍ലണ്ടില്‍ ഉണ്ടായ സാമ്പത്തിക കുതിപ്പിനെക്കാള്‍ വളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.2008 ലെ തകര്‍ച്ചയെ അതി ജീവിച്ച അയര്‍ലണ്ട് ലോക സാമ്പത്തിക ക്രമങ്ങള്‍ക്ക് മാതൃകയാവും വിധമാണ് മുന്നേറുന്നതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.ബാങ്കുകളുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഏര്‌പ്പെടുത്തിയ കരുതല്‍ നിയന്ത്രണങ്ങള്‍ 2013 മുതല്‍ സാമ്പത്തികമായി കുതിച്ചുയരാന്‍ അയര്‍ലണ്ടിനെ സഹായിക്കുന്നുണ്ടെന്നും വരും വര്‍ഷങ്ങളിലും അത് തുടരാനാണു സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Scroll To Top