Tuesday December 06, 2016
Latest Updates

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച സ്വന്തമാക്കാന്‍ അയര്‍ലണ്ട് കുതിയ്ക്കുന്നതായി പഠനം 

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച സ്വന്തമാക്കാന്‍ അയര്‍ലണ്ട് കുതിയ്ക്കുന്നതായി പഠനം 

ഡബ്ലിന്‍ :വരുന്ന 18 മാസങ്ങളില്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക രംഗം കൂടുതല്‍ വളര്‍ച്ച നേടുമെന്ന് എകണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വളര്‍ച്ചയുണ്ടാവുമെന്നാണ് ഇ എസ് ആര്‍ ഐ പുറത്തിറക്കിയ ക്വാര്‍ട്ടേലി എകണോമിക് കമന്ററിയില്‍ പരാമര്‍ശമുള്ളത്.
മൊത്ത ആഭ്യന്തര ഉത്പാദനം ഈ വര്‍ഷം 4.4 ശതമാനവും അടുത്ത വര്‍ഷം 3.7 ശതമാനവും വര്‍ദ്ധിക്കും. സ്ഥാപനം മാര്‍ച്ചിലും സമാനമായ പ്രവചനം നടത്തിയിരുന്നെങ്കിലും, സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ കമ്മീഷന്‍, സര്‍ക്കാര്‍ കണക്കുകള്‍ ഇതിനേക്കാള്‍ കുറഞ്ഞ സാമ്പത്തിക വളര്‍ച്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം 9.7 ശതമാനമായും, അടുത്ത വര്‍ഷം 8.4 ശതമാനമായും കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ആഭ്യന്തര വിപണികളിലെ ഉണര്‍വ്വാണ് ആഗോളതലത്തിലെ മാന്ദ്യം ബാധിക്കാതെ സാമ്പത്തിക രംഗത്തെ മികച്ച പ്രകടനത്തിന് അയര്‍ലണ്ടിനെ സഹായിക്കുക. എന്നാല്‍ സമ്പത് വ്യവസ്ഥയെ സ്വാഭാവിക വളര്‍ച്ചയ്ക്ക് അനുവദിക്കണമെന്നും, അമിതമായ ഉത്തേജന നടപടികള്‍ വരുന്ന ബഡ്ജറ്റില്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ഇ എസ് ആര്‍ ഐ അസോസിയേറ്റ് റിസര്‍ച്ച് പ്രൊഫസര്‍ കീരന്‍ മക്ക്വിന്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രവചനം സത്യമാവുകയാണെങ്കില്‍ യൂറോപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് അയര്‍ലണ്ടിലെ സാമ്പത്തിക രംഗത്തിന് അവകാശപ്പെടാനാവും

Scroll To Top