Thursday December 08, 2016
Latest Updates

പ്രതീക്ഷയോടെ അയര്‍ലണ്ട് ബാറ്റിംഗിനിറങ്ങി,പോരാട്ടം ടീം ഇന്ത്യയോട്….! 

പ്രതീക്ഷയോടെ അയര്‍ലണ്ട് ബാറ്റിംഗിനിറങ്ങി,പോരാട്ടം ടീം ഇന്ത്യയോട്….! 

ഹാമില്‍ട്ടണ്‍: ലോകകപ്പില്‍ ചൊവ്വാഴ്ച്ച നടക്കുന്ന പോരാട്ടത്തില്‍ അയര്‍ലണ്ടിന് ടീം ഇന്ത്യയെ തോല്‍പിക്കാന്‍ കഴിയുമോ..കഴിയുമെന്ന് തന്നെയാണ്  ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് ടീം പ്രതീക്ഷിക്കുന്നത്.

കടലാസില്‍ ദുര്‍ബലരാണെങ്കിലും നഷ്ടപ്പെടാനൊന്നുമില്ല എന്ന മനോഭാവത്തോടെ കളിക്കുന്ന അയര്‍ലണ്ടിനെ കരുത്തരായ ഇന്ത്യന്‍ ടീം നിസ്സാരമായി കാണാനിടയില്ല. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയ ശേഷം, അവരുടെ മത്സരങ്ങളിലെല്ലാം അവരുടെ ശരീരഭാഷ പോസിറ്റീവായിരുന്നു.ഇന്നും സ്ഥിതി വ്യത്യസ്തമൊന്നുമല്ല.ആദ്യ 20 ഓവറുകളില്‍ തന്നെ സിക്‌സുകളും ഫോറുകളും അടക്കം 96 റണ്‍ അടിച്ചെടുത്തുവെന്നത് അയര്‍ലണ്ടിനെ നിസാരരാക്കേണ്ട എന്ന സൂചനയാണ് ഇന്ത്യയ്ക്ക് നല്കുന്നത്.

എങ്കിലും 42 റണ്‍ നേടിയ പോള്‍ സ്‌റ്റൈര്‍ലിംഗിനെ 14 മത് ഓവറില്‍ പിടിച്ചുകെട്ടിയ ഇന്ത്യന്‍ പട തൊട്ടു പിന്നാലെ എത്തിയ എഡ് ജോയിസിനെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ മടക്കിയയച്ചതോടെ ക്യാപ്റ്റന്റെ മികവില്‍ എത്ര സമയം അയര്‍ലണ്ട് പിടിച്ചു നില്‍ക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയെന്ന ചരിത്രനേട്ടം സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐറിഷ് ടീം.ഇന്നത്തെ  മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ചാല്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കാമെന്നതാണ് എല്ലാ ശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കാന്‍ ഐറിഷ് ടീമിനെ പ്രേരിപ്പിക്കുന്നത്.

‘ഞങ്ങള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല, ഇന്ത്യന്‍ ടീം ശക്തമാണെന്ന് ഞങ്ങള്‍ക്ക് അറിയാം എങ്കിലും കളിക്കളത്തിലിറങ്ങിയാല്‍ ഏത് ടീമിനെയും വെല്ലുവിളിക്കാനാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം’ ഐറിഷ് ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് പറയുന്നു

ലോകകപ്പില്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച ചരിത്രവുമായാണ് അയര്‍ലണ്ട് ഈ ലോകകപ്പില്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്. 2007ല്‍ പാകിസ്താനെയും 2011ല്‍ ബംഗ്ലാദേശിനെയും ഇംഗ്ലണ്ടിനെയും ഈ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെയും അയര്‍ലണ്ട് അട്ടിമറിച്ചിട്ടുണ്ട്.

പൂള്‍ ബിയില്‍ ഐറിഷ് ടീം ഇപ്പോള്‍ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് മത്സരങ്ങള്‍ ജയിച്ച് അറ് പോയിന്റാണ് ഐറിഷ് ടീമിന്റെ സമ്പാദ്യം. എട്ടു പോയിന്റുളള ഇന്ത്യയും ആറ് പോയിന്റ് വീതമുളള ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമണ് ഐറിഷ് ടീമിന് മുന്നിലുളളത്. ലോകകപ്പില്‍ സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ്, യുഎഇ എന്നിവര്‍ക്കെതിരെ വിജയം നേടാന്‍ ഐറിഷ് ടീമിന് സാധിച്ചു.

ചരിത്രത്തിലാദ്യമായി ഇന്ത്യയെ പിന്തുണയ്ക്കാന്‍ നാളത്തെ കളിയില്‍ ചില പാക്ക് ആരാധകര്‍ തീരുമാനിച്ചതായും ലാഹോറില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നു.അയര്‍ലണ്ട് ജയിച്ചാല്‍ പാക്കിസ്ഥാന്‍ പുറത്താവും എന്ന സ്ഥിതിയിലാവും.ഇന്ത്യ അയര്‍ലണ്ടിനെ തോല്പിക്കുന്ന പക്ഷം പാകിസ്താന്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരാം.ഇതാണ് പാക്കിസ്ഥാന്‍ ആരാധകന്‍ ഇന്ത്യയെ പിന്തുണക്കാന്‍ കാരണമത്രേ.

റണ്‍റേറ്റില്‍ പിന്തള്ളപ്പെട്ട് ക്വാര്‍ട്ടര്‍ സ്വപ്നം പൊലിയാതിരിക്കാന്‍ അയര്‍ലണ്ട് ടീം പോരാടുമെന്ന് ഉറപ്പാണ്.ireland12

Scroll To Top