Saturday December 10, 2016
Latest Updates

ഇന്ത്യയെ അടുത്തറിയാന്‍ കൗണ്ടി ക്ലയറില്‍ ഒരുക്കിയ ഇന്ത്യന്‍ വാരാഘോഷം ശ്രദ്ധേയമായി :ഹിന്ദി പറഞ്ഞും ,ഇന്ത്യന്‍ പാചകകല പഠിച്ചും ഐറിഷ് സമൂഹം 

ഇന്ത്യയെ അടുത്തറിയാന്‍ കൗണ്ടി ക്ലയറില്‍ ഒരുക്കിയ ഇന്ത്യന്‍ വാരാഘോഷം ശ്രദ്ധേയമായി :ഹിന്ദി പറഞ്ഞും ,ഇന്ത്യന്‍ പാചകകല പഠിച്ചും ഐറിഷ് സമൂഹം 

എന്നിസ് :അയര്‍ലണ്ടിലെ കൗണ്ടി ക്ലയറില്‍ വ്യത്യസ്തമായ അനുഭവങ്ങളോടെ സംഘടിപ്പിച്ച ഇന്ത്യാ വാരാഘോഷം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
അയര്‍ലണ്ട് ഇന്ത്യാ നാഷണല്‍ കൌണ്‍സിലിന്റെയും കരോഫിന്‍ നാഷണല്‍ സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെയാണ് കൌണ്ടി ക്ലയറിലെ കരോഫിന്‍ നാഷണല്‍ സ്‌കൂളില്‍ ഇന്ത്യന്‍ വാരാഘോഷം ഒരുക്കിയത്.

SARI SARഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചു അയര്‍ലണ്ടിലെ കുട്ടികളില്‍ അവബോധമുണ്ടാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി പാര്‍ത്ഥ റായ്, അദ്ദേഹത്തിന്റെ ഭാര്യ റ്റെമിന, അയര്‍ലണ്ട് ഇന്ത്യ കൌണ്‍സില്‍ ഡയറക്ടര്‍ പ്രശാന്ത് ശുക്ല, ബോര്‍ഡ് മെമ്പര്‍ അപര്‍ണ ശുക്ല തുടങ്ങിയവര്‍ കുട്ടികളോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു.

ശംഖുനാദം മുഴക്കിയാണ് ഒരാഴ്ച്ചത്തെ പരിപാടികള്‍ക്ക് തുടക്കമിട്ടത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹിന്ദി പഠനം,യോഗാ പരിശീലനം,പഞ്ചതന്ത്ര കഥകള്‍,നാടന്‍ പാട്ടുകള്‍,എന്നിങ്ങനെ ആകര്‍ഷകമായ പരിപാടികളിലൂടെ പ്രാദേശിക ഐറിഷ് സമൂഹം ഇന്ത്യയെ കണ്ടെത്തി !
വേ ഓഫ് വാട്ടര്‍ എന്ന പേരില്‍ നടന്ന ജലബോധവത്കരണ പരിപാടി ആയിരുന്നു മുഖ്യ ആകര്‍ഷണം. കുട്ടികള്‍ സ്‌കൂളിനടുത്തുള്ള ലോ അറ്റെഡാം വരെ നടന്നു തങ്ങളുടെ വെള്ള കുപ്പികളില്‍ വെള്ളം നിറച്ച് ആ വെള്ളം സ്‌കൂളിലെ വെള്ള ടാങ്കില്‍ നിറച്ചു. വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ വെള്ളത്തിനായി അനുഭവിക്കേണ്ടി വരുന്ന ക്ലേശത്തെ പറ്റി കുട്ടികളെ ബോധവാന്‍മാരാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഇന്ത്യന്‍ സംഗീതം ആസ്വദിക്കുവാനും ഇന്ത്യന്‍ ഭക്ഷണം കഴിക്കാനും ഇന്ത്യന്‍ സംസ്‌കാരത്തെ അടുത്തറിയുവാനുമുള്ള അവസരം കുട്ടികള്‍ക്ക് ലഭിച്ചു.ഇന്ത്യന്‍ പാചക ക്ലാസും ഒരുക്കിയിരുന്നു.ഇന്ത്യന്‍ സംസ്‌ക്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി പാര്‍ത്ഥ റായ് മറുപടി പറഞ്ഞു.

കുര്‍ത്തയും പൈജാമയും സാരിയുമണിഞ്ഞാണ് സ്‌കൂള്‍ അധ്യാപകരും തദ്ദേശിയരും ചടങ്ങിനെത്തിയത്.
ഇന്ത്യന്‍സ്‌റ്റൈലില്‍ തോരണങ്ങള്‍ കൊണ്ട് സമ്മേളന സ്ഥലം അലങ്കരിച്ചിരുന്നു.കുട്ടികള്‍ ഏറെ സന്തോഷവാന്മാരാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് അവര്‍ക്ക് കൃത്യമായ അവബോധം ലഭിച്ചുവെന്നും പ്രിന്‍സിപ്പല്‍ ജെറാള്‍ഡിന്‍ ഓ ലോഫ്‌ലിന്‍ പറഞ്ഞു.

ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സൗഹൃദവും സഹകരണവും വര്‍ദ്ധിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് ഐറിഷ് ഇന്ത്യാ കൗണ്‍സില്‍.

IIKL

 

IIKL 2

Scroll To Top