Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ താപനില ഇന്ന് 30 ഡിഗ്രി വരെ,കേരളത്തിലെ പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസ് !

അയര്‍ലണ്ടിലെ താപനില ഇന്ന് 30 ഡിഗ്രി വരെ,കേരളത്തിലെ പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസ് !

ഡബ്ലിന്‍:അയര്‍ലണ്ടിലെ അന്തരീക്ഷ താപനില ഇന്ന് സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ മെറ്റ് എറാന്‍. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ ചില പ്രദേശങ്ങളില്‍ ‘ഹൈ ടെംപറേച്ചര്‍ വാണിങ്’ നല്‍കിയിട്ടുമുണ്ട്. പല പ്രദേശങ്ങളിലും താപനില 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെ ‘സ്റ്റാറ്റസ് യെല്ലോ വാണിങ്’ ആണ് മെറ്റ് എറാന്‍ നല്‍കിയിട്ടുള്ളത്. ചൂട് ഇനിയും വര്‍ദ്ധിച്ചാല്‍ ഓറഞ്ച്, റെഡ് വാണിങ്ങുകളാണ് നല്‍കുക.അതേ സമയം ഇന്ന് താപനില 30 ലേയ്ക്ക് ഉയരുമെന്ന് മറ്റു ചില സ്വകാര്യ ഏജന്‍സികളും വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്നലെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും 20 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. ഈ ആഴ്ച അവസാനത്തോടെ മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

കേരളത്തിലെ ഇന്നത്തെ പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.അയര്‍ലണ്ടില്‍ കഴിഞ്ഞ ദശകങ്ങളില്‍ അനുഭവപ്പെട്ടതില്‍ ഏറ്റവും കൂടിയ താപനിലയാവും ഇന്നത്തേത് എന്നാണ് നിഗമനം.

Scroll To Top