Sunday September 24, 2017
Latest Updates

അയര്‍ലണ്ട് പ്രോപ്പര്‍ട്ടി മേഖലയില്‍ ദൂബായിയേക്കാള്‍ വളരെ മുന്‍പിലെന്ന് പഠന റിപ്പോര്‍ട്ട് 

അയര്‍ലണ്ട് പ്രോപ്പര്‍ട്ടി മേഖലയില്‍ ദൂബായിയേക്കാള്‍ വളരെ മുന്‍പിലെന്ന് പഠന റിപ്പോര്‍ട്ട് 

ഡബ്ലിന്‍: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് അയര്‍ലണ്ടിലേത് എന്ന് റിപ്പോര്‍ട്ട്. എസ്റ്റേറ്റ് ഏജന്റായ നൈറ്റ് ഫ്രാങ്ക് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ആഗോള പ്രോപ്പര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരംഅയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 ശതമാനം വളര്‍ച്ച നേടി. 54 രാജ്യങ്ങളുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ഇന്‍ഡക്‌സില്‍ അയര്‍ലണ്ട് ഒന്നാം സ്ഥാനത്ത് എത്തി. 14 ശതമാനം വളര്‍ച്ചയുമായി ടര്‍ക്കിയാണ് രണ്ടാം സ്ഥാനത്ത്. 12.5 ശതമാനം വളര്‍ച്ചയുമായി ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മൂന്നാം സ്ഥാനത്തും 10.5 ശതമാനവുമായി യുകെ നാലാം സ്ഥാനത്തുമാണ്.

പ്രോപ്പര്‍ട്ടി വില വര്‍ധനവില്‍ മിഡില്‍ ഈസ്റ്റാണ് ഒന്നാം സ്ഥാനത്ത്. സെപ്റ്റംബര്‍വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ മിഡില്‍ ഈസ്റ്റില്‍ 9.5 ശതമാനമാണ് വില കൂടിയത്. യുകെയിലും സ്‌പെയിനിലും വില വര്‍ധന രേഖപ്പെടുത്തി. അതേസമയം ദുബായില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില 5.2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇവിടെ വില താഴുന്നത്.പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു രാജ്യമായ ചൈനയിലും പ്രോപ്പര്‍ട്ടി വിലയില്‍ കുറവുണ്ടായി.

ഇവിടെ 70 ല്‍ 58 നഗരങ്ങളിലും വിലക്കുറവുണ്ടായി. രണ്ടിടങ്ങളില്‍ പഴയ വില തുടരുമ്പോള്‍ 10 നഗരങ്ങളില്‍ വില കൂടി. അമേരിക്കയില്‍ ഒരു സിംഗിള്‍ ഫാമിലി വീടിന്റെ വില 4.8 ശതമാനം കുറഞ്ഞു. കഴിഞ്ഞ ക്വാര്‍ട്ടറില്‍ ഇത് 6.2 ശതമാനമായിരുന്നു. അമേരിക്കയിലെ മിയാമിയില്‍ പ്രതിവര്‍ഷം 10.3 ശതമാനമായി വില കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Scroll To Top