Sunday July 23, 2017
Latest Updates

ബ്രെക്സിറ്റ് ഭീഷണിയിലും അയര്‍ലണ്ട് വളര്‍ച്ചയുടെ പാതയില്‍,യൂറോപ്പിലെ ഏറ്റവും പുരോഗമിക്കുന്ന സമ്പദ് വ്യവസ്ഥ അയര്‍ലണ്ടിന്റെതെന്ന് ധനമന്ത്രി

ബ്രെക്സിറ്റ് ഭീഷണിയിലും അയര്‍ലണ്ട് വളര്‍ച്ചയുടെ പാതയില്‍,യൂറോപ്പിലെ ഏറ്റവും പുരോഗമിക്കുന്ന സമ്പദ് വ്യവസ്ഥ അയര്‍ലണ്ടിന്റെതെന്ന് ധനമന്ത്രി

ഡബ്ലിന്‍:ബ്രെക്സിറ്റ് ഭീഷണി നിലനില്‍ക്കുമ്പോഴും അയര്‍ലണ്ട് സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍. ഈ വര്‍ഷം രാജ്യം 4.3%വും, അടുത്ത വര്‍ഷം 3.7%വും സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് അദ്ദേഹം തിങ്കളാഴ്ച പറഞ്ഞത്.

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും നന്നായി പുരോഗമിക്കുന്ന സമ്പദ് വ്യവസ്ഥ അയര്‍ലണ്ടിന് സ്വന്തമാണെന്നും നൂനന്‍ പറഞ്ഞു.തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 5%ന് മുകളിലാണ് അയര്‍ലണ്ടിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് (ജിഡിപി). നേരത്തെ 2017ല്‍ രാജ്യം 3.7% വളര്‍ച്ചയും, 2018ല്‍ 3.4% വളര്‍ച്ചയും നേടുമെന്നായിരുന്നു നൂനന്റെ ഓഫിസ് പറഞ്ഞിരുന്നത്. ബ്രെക്സിറ്റ് ഏല്‍പ്പിച്ചേക്കാവുന്ന പ്രഹരം മുമ്പില്‍ കണ്ടായിരുന്നു വളര്‍ച്ചാനിരക്ക് കുറയുമെന്ന് വകുപ്പ് പ്രഖ്യാപനം നടത്തിയത്.

പക്ഷേ ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് ബ്രെക്സിറ്റ് അയര്‍ലണ്ടിനെ കാര്യമായി ബാധിക്കില്ലെന്ന് ധനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Scroll To Top