Thursday December 08, 2016
Latest Updates

ഇന്ന് ഫ്രാന്‍സിനെ തോല്‍പ്പിക്കാനാകുമോ ?ആകാംഷയോടെ അയര്‍ലണ്ട്

ഇന്ന് ഫ്രാന്‍സിനെ തോല്‍പ്പിക്കാനാകുമോ ?ആകാംഷയോടെ അയര്‍ലണ്ട്

ഡബ്ലിന്‍:ഐറിഷ് ആരാധകര്‍ കാത്തിരുന്ന ദിവസമാണ് ഇന്ന്.ലിയോണിലെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് യൂറോകപ്പ് അവസാന 16ല്‍ ഇന്ന് അയര്‍ലണ്ട് ഫ്രാന്‍സ് പോരാട്ടം ആരംഭിക്കും.

മത്സരത്തിന്റെ ആവേശം പകര്‍ന്നുകൊണ്ട് ആരാധകര്‍ ആഹ്ലാദത്തിമിര്‍പ്പിലാണെങ്കിലും കരുത്തരായ ഫ്രാന്‍സിനെ തങ്ങള്‍ തോല്‍പ്പിക്കുമോ എന്ന ആകാംക്ഷയും ആശങ്കയും ഏവരിലും പ്രകടമാണ്. ഇറ്റലി മലര്‍ത്തിയടിച്ചതുപോലെ ഒരു അട്ടിമറി ജയം ഫ്രാന്‍സിനെതിരെയും തങ്ങള്‍ നേടുമെന്നാണ് ഐറിഷ് ആരാധകരുടെ പ്രതീക്ഷ. മത്സരത്തെ വരവേറ്റുകൊണ്ട് ഡബ്ലിനടക്കമുള്ള നഗരങ്ങള്‍ ആഘോഷത്തിമിര്‍പ്പിലായിക്കഴിഞ്ഞു.

ഡബ്ലിനിലെ സ്മിത്ത്ഫീല്‍ഡില്‍ ആരാധകര്‍ക്കായി ഒരു പുതിയ ഫാന്‍ സോണ്‍ ഒരുക്കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ എങ്ങും കാത്തിരിപ്പിന്റെ ഒരുക്കങ്ങള്‍ കാണാം.പബ്ബുകളില്‍ രാവിലെ തുറക്കുമ്പോള്‍ മുതല്‍ കളി അവസാനിക്കും വരെ ഫുട്‌ബോള്‍ വിരുന്നു കഴിക്കാന്‍ കാലേ കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട് പല വീരന്‍മാരും.നേരിട്ടു കളി കാണാനായി പോയ ചിലരാവട്ടെ ഇന്നലെ ഓരോ ടിക്കറ്റിനും 500 യൂറോ വരെ കൊടുക്കാന്‍ തയാറായിരുന്നു

Scroll To Top