Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ എസ്റ്റേറ്റ് മാഫിയ ഭൂമിയും വീടുകളുംപൂഴ്ത്തിവെച്ച് വില പേശുകയാണെന്ന് മന്ത്രി നൂനന്‍:നാമ കൂടുതല്‍ പ്രോപ്പട്ടികള്‍ വില്‍പ്പനയ്ക്ക് വെയ്ക്കണമെന്ന് നിര്‍ദേശം

അയര്‍ലണ്ടിലെ എസ്റ്റേറ്റ് മാഫിയ ഭൂമിയും വീടുകളുംപൂഴ്ത്തിവെച്ച് വില പേശുകയാണെന്ന് മന്ത്രി നൂനന്‍:നാമ കൂടുതല്‍ പ്രോപ്പട്ടികള്‍ വില്‍പ്പനയ്ക്ക് വെയ്ക്കണമെന്ന് നിര്‍ദേശം

ഡബ്ലിന്‍:അയര്‍ലണ്ടിലെ എസ്റ്റേറ്റ് മാഫിയ ഭൂമിയും വീടുകളും കൈവശം വെച്ചു വിലപേശുന്നതാണ് ഭവനമേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് ധനമന്ത്രി മൈക്കില്‍ നൂനന്റെ ആരോപിച്ചു.ഇതിനെ പ്രതിരോധിക്കാനും ഭവനമേഖലയിലെ പ്രതിസന്ധി മാറ്റാനും നാമ കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ അടിയന്തരമായി മാര്‍ക്കറ്റില്‍ വില്പ്പനയ്ക്ക് വെയ്ക്കണമെന്ന് നൂനന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് 60,000 പേരോളം ഇപ്പോഴും ഭവനം ലഭിക്കാതെ സര്‍ക്കാര്‍ ചിലവില്‍ ഹോട്ടലുകളിലും,ബി ആന്‍ഡ് ബി കളിലും അഭയം തേടിയിരിക്കുന്നത് ഒഴിവാക്കാന്‍ ഭവനമേഖലയിലെ പൂഴ്ത്തിവെയ്പ്പ് ഒഴിവാക്കി നടപടികള്‍ ആരംഭിക്കണമെന്ന് നാമയോട് മന്ത്രി ആവശ്യപ്പെട്ടു.
നാമയും കഴിഞ്ഞ വര്‍ഷങ്ങളില്‍ മാര്‍ക്കറ്റില്‍ എത്തിച്ച വീടുകളുടെ എണ്ണം കുറവാണ്.അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുമ്പോഴും ‘നാമ’യും വീടുകള്‍ വിട്ടു നല്‍കുന്നില്ലെന്ന് ഹൗസിംഗ് മേഖലയിലെ സന്നദ്ധസംഘടനകള്‍ വെളിപ്പെടുത്തിയിരുന്നു.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4,653 വീടുകള്‍ ലഭ്യമാണെങ്കിലും തുശ്ചമായ വീടുകള്‍ മാത്രമേ ആയിരക്കണക്കിന് വീടുകള്‍ കൈവശമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ നാമ ആവശ്യക്കാര്‍ക്ക് കൈമാറിയിട്ടുള്ളൂ.വിതരണ യോഗ്യമായ വീടുകളുടെ പട്ടികയില്‍ നിന്ന് നാമ 2,700 വീടുകള്‍ തിരികെ എടുത്തതായും പഠനത്തില്‍ കണ്ടെത്തി

വീടുകളുടെ ഏറ്റെടുക്കലും വിതരണവും ശക്തിപ്പെടുത്താന്‍ ഒരു പുതിയ കമ്പനി രൂപീകരിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നാമ പട്ടികയില്‍ നിന്ന് എടുത്ത് മാറ്റിയ 2,702 വീടുകളില്‍ 1,611 എണ്ണം സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി കൌണ്‍സില്‍ അധികൃതര്‍ തന്നെ നിരസിക്കുകയായിരുന്നു. ബാക്കി 1,091 ഓളം വീടുകള്‍ പൊതുവിപണിയില്‍ അറിയിക്കാതെ വില്‍പ്പന നടത്തി.നൂറുകണക്കിന് വീടുകള്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ലേലത്തില്‍ വില്‍ക്കുകയും ചെയ്തു.

ഡബ്ലിന്‍ ,ഡോനാഗല്‍, വിക്ലോ, മേയോ, ഗാല്‍വെ, ലാവോസ്, ലോങ്ങ്‌ഫോര്‍ഡ് തുടങ്ങിയ കൌണ്‍സിലുകളുടെ പരിധിയില്‍ എല്ലാം വീടുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്.

ഇതിനിടെ മന്ത്രി നൂനനെതിരെ ഉയര്‍ന്ന ബെല്‍ഫാസ്റ്റ് ഭൂമിയിടപാടിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് നാമ വൃത്തങ്ങളും വെളിപ്പെടുത്തി.

Scroll To Top