Friday December 09, 2016
Latest Updates

ടി ഡി മാര്‍ക്ക് ‘ഇലക്ഷന്‍ പേടി’ തുടങ്ങി :എങ്ങനെയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമം,ഫിനഗേലുമായി തല്ക്കാലം ചര്‍ച്ചയില്ലെന്ന് മൈക്കില്‍ മാര്‍ട്ടിന്‍

ടി ഡി മാര്‍ക്ക് ‘ഇലക്ഷന്‍ പേടി’ തുടങ്ങി :എങ്ങനെയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമം,ഫിനഗേലുമായി തല്ക്കാലം ചര്‍ച്ചയില്ലെന്ന് മൈക്കില്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: ഇനിയുമൊരു ഇലക്ഷന്‍ വന്നാല്‍ തോല്‍ക്കും എന്നു ഭയപ്പെടുന്ന സ്വതന്ത്ര ടി.ഡിമാര്‍, കാവല്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയെ സര്‍ക്കാരുണ്ടാക്കാനായി അനുനയിപ്പിക്കാനായി ശ്രമം തുടങ്ങി. ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനുമായുള്ള ചര്‍ച്ചയ്ക്ക് കെന്നി തയ്യാറാകാത്തതാണ് വീണ്ടും ഇലക്ഷന്‍ നടത്തേണ്ടി വരുമോ എന്ന പരിഭ്രാന്തി സ്വതന്ത്ര ടി.ഡിമാരില്‍ പടര്‍ത്തിയത്. സ്വതന്ത്രരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഫിയന്ന ഫാളുമായി ചര്‍ച്ചയാകാം എന്നു സമ്മതിച്ച കെന്നി, മാര്‍ട്ടിനുമായി ഒരു തവണ മാത്രമേ ചര്‍ച്ചയുണ്ടാകൂ എന്ന നിലപാടിലാണ്. കൂടാതെ സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാലേ ചര്‍ച്ചയ്ക്കു തയ്യാറാകൂ എന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചിരിക്കുകയാണ്.

എന്നാല്‍ കെന്നിയുമായി താന്‍ ചര്‍ച്ചയ്ക്കില്ലെന്ന് മൈക്കില്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചതോടെ മറ്റൊരു തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം നീങ്ങുകയാണ് എന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉയര്‍ത്തുന്നത്.

അതേസമയം മാര്‍ട്ടിനും കെന്നിയുമായി ചര്‍ച്ച ഉണ്ടാകാത്തതിനെ വിമര്‍ശിച്ച സ്വതന്ത്രര്‍ ഇരുവരും രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. ആവശ്യത്തിന് ടി.ഡിമാരുടെ പിന്തുണയില്ലാത്തതിനാല്‍ ഫിയന്ന ഫാളിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ കെട്ടിപ്പടുക്കുക എന്നത് അസാധ്യമാണെന്നും ഒരു സ്വതന്ത്ര ടി.ഡി അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 6ന് കൂടുന്ന ഡെയിലിലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക.

Scroll To Top