Saturday December 03, 2016
Latest Updates

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് റിക്കോര്‍ഡിലേയ്ക്ക്,ഭവനമേഖലയിലെ പ്രതിസന്ധിയും,ജലനിരക്ക് വിരുദ്ധ സമരവും എന്ടാ കെന്നിയ്ക്ക് ഭീഷണിയാവുന്നു 

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് റിക്കോര്‍ഡിലേയ്ക്ക്,ഭവനമേഖലയിലെ പ്രതിസന്ധിയും,ജലനിരക്ക് വിരുദ്ധ സമരവും എന്ടാ കെന്നിയ്ക്ക് ഭീഷണിയാവുന്നു 

ഡബ്ലിന്‍ :യൂറോപ്പിലെ ഏറ്റവും വേഗത കൂടിയ വളര്‍ച്ചാ നിരക്കിലേയ്ക്ക് കുതിയ്ക്കുന്ന രാജ്യം അയര്‍ലണ്ടാണെന്ന് പുതിയ വെളിപ്പെടുത്തല്‍.കഴിഞ്ഞ ദിവസം പുറത്തു വിട്ട സെന്‍ട്രല്‍ സ്റ്റാറ്റിസ്ടിക്‌സ് ഓഫിസിന്റെ (സി എസ് ഓ)കണക്കുകള്‍ പ്രകാരം.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 % അധികവളര്‍ച്ചയാണ് അയര്‍ലണ്ട് കൈവരിച്ചിരിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ അയര്‍ലണ്ടിന്റെ കടാശ്വാസപദ്ധതിയ്ക്കായി ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ നിബന്ധനകള്‍ അച്ചടക്ക പൂര്‍വ്വം പാലിച്ചതിനുള്ള പ്രതിഫലം കൂടിയാണ് ഇത്തരത്തിലുള്ള ഒരു സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ധനകാര്യ വിദഗ്ദരുടെ അഭിപ്രായം.

വാട്ടര്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത് അത്തരം ഒരു നിബന്ധനയുടെ ഭാഗമായിരുന്നു.അതാകട്ടെ വേണ്ടത്ര പഠനശേഷമല്ല അയര്‍ലണ്ട് നടപ്പാക്കിയത് എന്ന അഭിപ്രായമാണ് യൂറോസ്റ്റാറ്റ് അടക്കമുള്ള വിദഗ്ദസമിതികളുടെ വിലയിരുത്തല്‍.

സമ്പദ് ഘടനയുടെ എല്ലാ മേഖലകളും വളര്‍ച്ച കൈവരിക്കുന്നു.അയര്‍ലണ്ടിലെ സഖ്യകക്ഷി സര്‍ക്കാരിന് ജനപിന്തുണ കൂടുന്നതായും വെള്ളക്കര പ്രക്ഷോഭം മാത്രമാണ് സര്‍ക്കാരിനെതിരെയുള്ള പ്രധാന വെല്ലുവിളിയെന്നും സമീപകാല സാമ്പത്തിക സര്‍വേകള്‍ വഴിയും കണ്ടെത്തിയിട്ടുണ്ട്. 

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടും പറയുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ ബോണ്ട് വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചതും അയര്‍ലണ്ടിന് സഹായകമായി. സാമ്പത്തിക വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ, മധ്യദീര്‍ഘ കാല സാമ്പത്തിക നയങ്ങള്‍, മീഡിയം ടേം ഫിസ്‌കല്‍ പോളിസി, മറ്റു ധനകാര്യ, ബാങ്കിങ് നയങ്ങള്‍ എന്നിവ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ധനനയങ്ങള്‍ ശക്തിപ്പെടുത്തിയുമാണ് അയര്‍ലണ്ട് സാമ്പത്തിക പ്രതിസന്ധി മറികക്കുന്നത്. ഇത് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിജയമാണെന്നും ധനമന്ത്രി മൈക്കിള്‍ നൂനന്‍ പറഞ്ഞു. കടഭാരം കുറച്ച് സ്ഥിരത കൈവരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരെയാവട്ടെ ഭവനമേഖലയിലെ അനാരോഗ്യകരമായ മത്സരങ്ങളും,സര്‍ക്കാര്‍ നിയന്ത്രണം ഇല്ലായ്മയും കോപാകുലരാക്കിയിട്ടുണ്ട്.വാട്ടര്‍ ചാര്‍ജും,അമിതമായ ഭവന വിലയും,വാടക നിരക്കും കുറയാതെ മറ്റെന്തു വളര്‍ച്ച പ്രാപിച്ചാലും ഒരിക്കല്‍ കൂടി സര്‍ക്കാരിന് അനുകൂലമായി വോട്ടു രേഖപ്പെടുത്താന്‍ മടിയ്ക്കുകയാണ് അവര്‍.

Scroll To Top