Thursday December 08, 2016
Latest Updates

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുന്നുവോ? ആശങ്കകള്‍ ഒഴിയാതെ സാമ്പത്തിക വിദഗ്ദര്‍

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുന്നുവോ? ആശങ്കകള്‍ ഒഴിയാതെ സാമ്പത്തിക വിദഗ്ദര്‍

ഡബ്ലിന്‍;ബ്രെക്സിറ്റ് അയര്‍ലണ്ടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടിക്കുമോ എന്ന ആശങ്കയില്‍ സാമ്പത്തിക വിദഗ്ദ്ധര്‍. സ്റ്റെര്‍ലിങ് മൂല്യം ഇടിയുന്നതും, കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതും, വ്യാപാരബന്ധങ്ങളില്‍ വരുന്ന മാറ്റവും ബ്രെക്സിറ്റ് അയര്‍ലണ്ടിനെ മോശമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അടുത്ത വര്‍ഷം ഐറിഷ് ജിഡിപി 7% വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ നിലവിലെ സാഹചര്യം വച്ച് 3.5% വളര്‍ച്ചയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. ബ്രെക്സിറ്റോടെ യുകെയും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ 20%ഓളം കുറവും വരും.

കഴിഞ്ഞ 10 ദിവസത്തിനിടെ സ്റ്റെര്‍ലിങ്ങിന് വലിയ തോതിലാണ് മൂല്യമിടിഞ്ഞത്. ഇത് രാജ്യത്തെ കയറ്റുമതി ബിസിനസിനെ മോശമായി ബാധിക്കും. ഡബ്ലിനു പുറത്ത് ഫുഡ്, എഞ്ചിനീയറിങ് തുടങ്ങിയ കയറ്റുമതി ബിസിനസില്‍ 100,000ഓളം പേരാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

Scroll To Top