Monday December 05, 2016
Latest Updates

അയര്‍ലണ്ട് മലയാളികളുടെ സൈബര്‍ തട്ടിപ്പ് :’ഐറിഷ് മലയാളി’യുടെ ഫേസ് ബുക്ക് ഗ്രൂപ്പും തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

അയര്‍ലണ്ട് മലയാളികളുടെ സൈബര്‍ തട്ടിപ്പ് :’ഐറിഷ് മലയാളി’യുടെ ഫേസ് ബുക്ക് ഗ്രൂപ്പും തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഡബ്ലിന്‍:ഐ ടി രംഗത്തും ഓണ്‍ ലൈന്‍ മാധ്യമ മേഖലയിലും പ്രവര്‍ത്തിക്കുന്ന രണ്ട് ഐറിഷ് മലയാളികള്‍ ചേര്‍ന്ന് നിരവധി ഫേസ് ബുക്ക് ഗ്രൂപ്പുകളും പേജുകളും തട്ടിയെടുത്തു എന്ന വാര്‍ത്ത വിവാദമാകുന്നു.ഒരു ലക്ഷത്തില്‍ അധികം അംഗങ്ങളുള്ള  പ്രവാസി മലയാളി ഫെഡറേഷന്റെ ഭാരവാഹികള്‍ പരസ്യമായി പരാതിയുമായി  രംഗത്തെത്തിയതോടെ മറ്റു നിരവധി സംഘടനകളും ഗ്രൂപ്പുകളും ഇതേ വ്യക്തികളുടെ പേരില്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ ലൈന്‍ പത്രത്തിന്റെ പേജുകള്‍ തട്ടിയെടുക്കുകയും,വെബ് സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഇവര്‍ക്കെതിരെ പത്രപ്രവര്‍ത്തകനായ വിന്‍സ് മാത്യുവും ഓസ്ട്രേലിയന്‍ കോടതിയിലും ഇന്ത്യന്‍ കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസിന്റെ പേരില്‍ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതേ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.ഇതിനായി ഐറിഷ് മലയാളി ന്യൂസ് എന്ന ഗ്രൂപ്പിന്റെ പേര് മാറ്റുകയാണ് ഇവര്‍ ആദ്യം ചെയ്തത്.ഐറിഷ് മലയാളി പത്രത്തിന്റെ എഡിറ്റര്‍ക്ക് ഇത് സംബന്ധിച്ച ഫേസ് ബുക്ക് നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ ലഭിച്ചതിനാലാണ് ഈ ഉദ്യമം ഭാഗീകമായി പരാജയപ്പെട്ടത്.ഐറിഷ് മലയാളി ന്യൂസിന്റെ പേര് ഐറിഷ് മലയാളം വാര്‍ത്തകള്‍ എന്നാണ് ഇവര്‍ മാറ്റിയത്.fav

നോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍പെട്ടയുടന്‍ ഗ്രൂപ്പ് തട്ടിയെടുക്കാന്‍ ശ്രമിച്ച ബേബി ചെറുവത്തൂരിനോട് പേര് പഴയ രീതിയില്‍ തിരികെയാക്കാന്‍ ഐറിഷ് മലയാളി എഡിറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ മറുപടിയെത്തി.ഇതേ സംഘത്തില്‍ പെട്ട മറ്റൊരാള്‍ ഉടന്‍ വിളിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമായിരുന്നു മറുപടി.
വെളുപ്പിന് രണ്ടുമണിയോടെ തന്നെ ഐറിഷ് മലയാളി എഡിറ്റര്‍ക്ക് ഇവര്‍ ഗ്രൂപ്പ് തിരികെ നല്‍കിയെങ്കിലും ഗ്രൂപ്പിന്റെ പേര് ഫേസ് ബുക്ക് അധികൃതര്‍ മാറ്റാന്‍ ഇതേ വരെ അനുവദിച്ചിട്ടില്ല.
മറ്റുള്ളവര്‍ സ്വരൂപിച്ചു വെയ്ക്കുന്ന ഫ്രണ്ട്സ് ലിസ്റ്റും,പേജ് ലൈക്കുകളും തന്ത്രപരമായി തട്ടിയെടുക്കുന്നത് പല രാജ്യങ്ങളിലും സൈബര്‍ കുറ്റങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നത്ത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവര്‍ ഇത്തരം വഞ്ചന മറ്റുള്ളവരോട് കാട്ടുന്നത്.ഓണ്‍ലൈന്‍ മേഖലയില്‍ മറ്റു നിരവധി കുറ്റങ്ങളും ആരോപിതരായ ഐറിഷ് മലയാളികളുടെ പേരില്‍ ഇനിയുമുണ്ട് എന്നാണ് സൂചന.

.

Scroll To Top