Saturday June 24, 2017
Latest Updates

അയര്‍ലണ്ട് ക്രിക്കറ്റിലും ടെസ്റ്റ് വസന്തമെത്തുന്നു

അയര്‍ലണ്ട് ക്രിക്കറ്റിലും ടെസ്റ്റ് വസന്തമെത്തുന്നു

ഡബ്ലിന്‍ : അയര്‍ലണ്ട് ക്രിക്കറ്റിലും ടെസ്റ്റ് വസന്തമെത്തുന്നു.ടെസ്റ്റ് മാച്ചിനു ഐ.സി.സിയുടെ പച്ചക്കൊടി കിട്ടുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് രാജ്യം.രണ്ടു മാസം മുമ്പ് ഐസിസി അഫ്ഗാനിസ്ഥാനും അയര്‍ലണ്ടിനും പൂര്‍ണ അംഗത്വമെന്നത് തത്വത്തില്‍ അംഗീകരിച്ചിരുന്നു.എന്നാല്‍ ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.ജൂണില്‍ ദൂബൈയില്‍ ചേരുന്ന ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ മീറ്റിങ് ഈ നടപടിയെ അംഗീകരിച്ചാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും ബോര്‍ഡില്‍ പൂര്‍ണ അംഗത്വമാകും.

കാര്യങ്ങള്‍ നേരാംവിധമാണ് നീങ്ങുന്നതെങ്കില്‍ ഐറീഷ് ടീമിന് അതിന്റെ ആദ്യ ടെസ്റ്റ് മാച്ച് 2018ല്‍ കളിക്കാനാകുമെന്നു കരുതാം.രാജ്യത്തിന്റെ സ്‌പോര്ട്‌സിനെ ഒന്നാകെ മാറ്റിമറിക്കുന്നതാവും ടെസ്റ്റ് മാച്ചെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് വാറണ്‍ ഡിയുട്രോം പ്രത്യാശിക്കുന്നു

Scroll To Top