Sunday December 04, 2016
Latest Updates

കൂടുതല്‍ വായ്പ നല്‍കാന്‍ ക്രഡിറ്റ് യൂണിയനുകള്‍ക്ക് അനുമതി നല്‍കിയേക്കും 

കൂടുതല്‍ വായ്പ നല്‍കാന്‍ ക്രഡിറ്റ് യൂണിയനുകള്‍ക്ക് അനുമതി നല്‍കിയേക്കും 

ഡബ്ലിന്‍ :മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ ക്രെഡിറ്റ് യൂണിയനുകള്‍ കടംകൊടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയാമെന്ന് സെന്‍ട്രല്‍ ബാങ്ക്. ക്രെഡിറ്റ് യൂണിയനുകള്‍ക്ക് അയച്ച അറിയിപ്പിലാണ് സെന്‍ട്രല്‍ ബാങ്ക് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. 

ലെന്‍ഡിംഗ് യൂണിറ്റുകളില്‍ പകുതിയിലേറെ യൂണിറ്റുകള്‍ക്കും ലെന്‍ഡിംഗ് നിയന്ത്രണങ്ങളുണ്ട് . ഈ യൂണിറ്റുകളുടെ ഏകവരുമാന മാര്‍ഗമായിരിക്കും ഇത്. നിയന്ത്രണങ്ങള്‍ പലപ്പോഴും ലെന്‍ഡിംഗ് യൂണിറ്റുകളെ നഷ്ടത്തിലാക്കും. ഈ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഓഫര്‍. 

374 ക്രെഡിറ്റ് യൂണിയനുകളുണ്ട് അയര്‍ലണ്ടില്‍. നാല് ബില്യണ്‍ യൂറോ ഇവരിപ്പോള്‍ കടം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിയുന്ന പണശേഷിയുടെ 30 ശതമാനം മാത്രമാണിത്. ലെന്‍ഡിംഗ് റെസ്ട്രിക്ഷന്‍സ് കാരണമാണ് ആവശ്യക്കാര്‍ക്ക് കടം കൊടുക്കാന്‍ ക്രഡിറ്റ് യൂണിയനുകള്‍ക്ക് കഴിയാത്തത്.. ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് അയച്ചിരിക്കുന്ന നോട്ടീസില്‍ ക്രെഡിറ്റ് നിയന്ത്രണം എടുത്തുമാറ്റാന്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍സ് ബാങ്ക് നടപടിയെ സ്വാഗതം ചെയ്തു. ക്രെഡിറ്റ് നിയന്ത്രണങ്ങള്‍ ഈ സ്ഥാപനങ്ങളെ വരിഞ്ഞ് മുറുക്കുകയാണ് . ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഈ മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കില്ലെന്നും പൊതു അഭിപ്രായമുണ്ട്.

Scroll To Top