Wednesday June 28, 2017
Latest Updates

അയര്‍ലണ്ടിലെ ഹിന്ദുമത വിശ്വാസികളുടെ എണ്ണം കൂടുന്നു,വര്‍ദ്ധനവില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍

അയര്‍ലണ്ടിലെ ഹിന്ദുമത വിശ്വാസികളുടെ എണ്ണം കൂടുന്നു,വര്‍ദ്ധനവില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍

ഡബ്ലിന്‍:ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അയര്‍ലണ്ടില്‍ ഹിന്ദൂയിസം വളരുന്നതായി കണക്കുകള്‍.അയര്‍ലണ്ടില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഹിന്ദൂയിസം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 34% വര്‍ദ്ധിച്ചതായാണ് അയര്‍ലണ്ടിലെ സെന്‍സസ് റിപ്പോര്‍ട്ട്. 2016 ഏപ്രിലില്‍ സിഎസ്ഒ നടത്തിയ സെന്‍സസ് റിപ്പോര്‍ട്ട് ഈ മാസമാണ് പുറത്തുവിട്ടത്.

ഈ കാലയളവില്‍ അയര്‍ലണ്ടില്‍ ഇസ്ലാം വളര്‍ന്നത് 29% ആണ്.മുന്‍ സെന്‍സസില്‍ ഇത് 64 ശതമാനം ആയിരുന്നു.

ഇത്തവണ ഇന്ത്യയില്‍ നിന്നടക്കമുള്ള ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ എണ്ണമാണ് മതാടിസ്ഥാനത്തില്‍ ഏറ്റവും അധികം വര്‍ദ്ധിച്ചത്.മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 38 ശതമാനം വര്‍ദ്ധനവ്.

രാജ്യത്തെ ആകെ ജനങ്ങളുടെ എണ്ണം 3.8% ആണ് വര്‍ദ്ധിച്ചത്.അയര്‍ലണ്ടിലെ ആകെ ജനസംഖ്യ 4.76 മില്ല്യണ്‍ ആണ്. ഇതില്‍ 3.73 മില്ല്യണ്‍ പേര്‍ റോമന്‍ കത്തോലിക്കാ വിഭാഗക്കാരാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top