Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിനെ ഗേ ടൂറിസ്റ്റുകളുടെ പറുദീസയാക്കുമെന്ന് ടൂറിസം അയര്‍ലണ്ട്,റഫറണ്ടം പാസാക്കി 24 മണിക്കൂറിനുള്ളില്‍ പ്രൊമോഷന്‍ പദ്ധതികള്‍ ആരംഭിച്ചു 

അയര്‍ലണ്ടിനെ ഗേ ടൂറിസ്റ്റുകളുടെ പറുദീസയാക്കുമെന്ന് ടൂറിസം അയര്‍ലണ്ട്,റഫറണ്ടം പാസാക്കി 24 മണിക്കൂറിനുള്ളില്‍ പ്രൊമോഷന്‍ പദ്ധതികള്‍ ആരംഭിച്ചു 

ഡബ്ലിന്‍:ഹിതപരിശോധനയിലെ വന്‍ വിജയത്തിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗേ ടൂറിസംപ്രൊമോഷന്‍ പദ്ധതികള്‍ ഡബ്‌ളിന്‍ കാസിലിനെ ആവേശതിമിര്‍പ്പിലാക്കിയിരിക്കുന്നു.സ്വവര്‍ഗ വിവാഹ ഹിതപരിശോധനയിലെ ചരിത്രപരമായ വിജയത്തിന് 24 മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് തന്നെ ടൂറിസം അയര്‍ലണ്ട് ‘അയര്‍ലണ്ട് സേയ്‌സ് ഐ ഡു’ എന്നു പേരിട്ട ഗേ പ്രൊമോഷന്‍ പരിപാടികളുമായി രംഗത്തെത്തി.
അയര്‍ലണ്ടിനെ സ്വവര്‍ഗ്ഗ വിവാഹങ്ങളുടേയും ഹണിമൂണുകളുടേയും പറുദീസയാക്കി മാറ്റാനായി ടൂറിസം ചീഫ് പ്രഖ്യാപിച്ച പദ്ധതികള്‍ പ്രധാനമായും ബ്രിട്ടണ്‍, അമേരിക്ക, കാനഡ, നോര്‍ഡിക് റീജിയന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി,
ജര്‍മനി എന്നിവയെ ലക്ഷ്യം വച്ചുള്ളതാണ്.
157 വര്‍ഷത്തെ പാരമ്പര്യമുള്ള ലിസ്ഡൂണ്‍വര്‍ണ മാച്ച് മേക്കിങ്ങ് ഫെസ്റ്റിവലിന്റെ ഒരു ഭാഗം കൌണ്ടി ക്‌ളയറില്‍ വച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വവര്‍ഗ്ഗ വിവാഹ കമ്പോളമാക്കി നടത്താനും അധികൃതര്‍ പദ്ധതികളൊരുക്കുന്നു.

രാജ്യത്തിന് മുന്‍പെങ്ങുമില്ലാത്ത വിധം അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരിക്കുകയാണെന്നും, അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രധാന
വിഷയമായി അയര്‍ലണ്ട് മാറിയിരിക്കുകയാണെന്നും ടൂറിസം അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് നീല്‍ ഗിബ്‌സണ്‍ പറയുന്നു. അവസരം പരമാവധി മുതലെടുക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ സന്ദര്‍ശനം കൊണ്ടു മാത്രം അയര്‍ലണ്ട് കഴിഞ്ഞ വര്‍ഷം നേടിയത് 66 മില്യണ്‍ ഡോളറാണെന്നും ടൂറിസം അയര്‍ലണ്ട് ചൂണ്ടിക്കാട്ടുന്നു.


Scroll To Top