Wednesday December 07, 2016
Latest Updates

ആപ്പിളിന്റെ 13 ബില്ല്യണ്‍: അയര്‍ലണ്ടിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് വിദഗ്ദ്ധര്‍

ആപ്പിളിന്റെ 13 ബില്ല്യണ്‍: അയര്‍ലണ്ടിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് വിദഗ്ദ്ധര്‍

ഡബ്ലിന്‍;ആപ്പിള്‍ കമ്പനി ടാക്സ് ഇനത്തില്‍ അയര്‍ലണ്ടിന് 13 ബില്ല്യണ്‍ യൂറോ നല്‍കുകയാണെങ്കില്‍ അത് രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് വിദഗ്ദ്ധര്‍. മെട്രോ നോര്‍ത്ത് നിര്‍മ്മാണം, ഡാര്‍ട്ട് അണ്ടര്‍ഗ്രൗണ്ട് നിര്‍മ്മാണം, എം 20 വികസനം, എം 50 വികസനം, വെസ്റ്റേണ്‍ റെയില്‍വേ ഇടനാഴിയുടെ ദൂരം വര്‍ദ്ധിപ്പിക്കല്‍, ഭവനപ്രതിസന്ധിക്ക് തടയിടല്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി ഈ പണം ഉപയോഗപ്പെടുത്താം.

എന്നാല്‍ ടാക്സ് വകയിരുത്തിയതില്‍ പിഴവില്ലെന്നും, ഈ തുക സ്വീകരിക്കേണ്ടെന്നുമാണ് ഐറിഷ് ധനമന്ത്രി മൈക്കല്‍ നൂനാന്‍ അടക്കമുള്ളവരുടെ നിലപാട്.

ടാക്സ് ഇനത്തില്‍ ലഭിക്കുന്ന 13 ബില്ല്യണില്‍ 3 ബില്ല്യണ്‍ ഡാര്‍ട്ട് അണ്ടര്‍ഗ്രൗണ്ട്, 5 ബില്ല്യണ്‍ ഭവനമേഖല, 2.4 ബില്ല്യണ്‍ മെട്രോ നോര്‍ത്ത്, 650 മില്ല്യണ്‍ പുതിയ ഹോസ്പിറ്റലിന്, എം 50ക്കും എം 20ക്കും 1 ബില്ല്യണ്‍ വീതം, കായികരംഗത്തിന്റെ വികസനം, വെസ്റ്റേണ്‍ റെയില്‍ കോറിഡോറിന് 55 മില്ല്യണ്‍, യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 2 ബില്ല്യണ്‍ വരെ എന്നിങ്ങനെ ഈ തുക ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. പലിശയടക്കം 19 ബില്ല്യണോളം യൂറോയാണ് അങ്ങനെയെങ്കില്‍ അയര്‍ലണ്ടിന് ലഭിക്കുക.

Scroll To Top