Saturday September 23, 2017
Latest Updates

അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യവുമായി ഐറിഷ് നയതന്ത്രജ്ഞന്‍,  ആശയം പൂര്‍ണമായും തള്ളി പ്രധാനമന്ത്രി വരദ്കര്‍

അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യവുമായി ഐറിഷ് നയതന്ത്രജ്ഞന്‍,  ആശയം പൂര്‍ണമായും തള്ളി പ്രധാനമന്ത്രി വരദ്കര്‍

ഡബ്ലിന്‍ :അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യവുമായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ രംഗത്ത് .യൂറോപ്യന്‍ യൂണിയന്‍ വിട്ട് അയര്‍ലണ്ട് സ്വന്തം നിലയില്‍ നില്‍ക്കണമെന്നാണ് മുന്‍ കനേഡിയന്‍ അംബാസഡറും പ്രമുഖ നയതന്ത്രജ്ഞനുമായ റേ ബാസറ്റ് ആവശ്യപ്പെടുന്നത്.അതേസമയം ഇദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനത്തിനെതിരെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തു.ഇദ്ദേഹത്തെ അനുകൂലിക്കുന്ന അഭിപ്രായമൊന്നും ഉയര്‍ന്നുവന്നില്ലെന്നതും മറ്റൊരു സംഭവമായി.

ബ്രക്സിറ്റിനു ശേഷം ഫുള്‍ടൈം അംഗമായി യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതുണ്ടോയെന്ന് അയര്‍ലണ്ട് ആലോചിക്കണമെന്നാണ് ബാസറ്റ് ആവശ്യപ്പെടുന്നത്. ഐറീഷ് സര്‍ക്കാരിന് അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ഇദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ ഒരു ജനഹിത പരിശോധനയ്ക്ക് അയര്‍ലണ്ട് തയ്യാറാകുമോയെന്നും ബാസറ്റ് ചോദിച്ചു.

ബ്രിട്ടനുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനാവണം അയര്‍ലണ്ട് മുന്‍ഗണന നല്‍കേണ്ടതെന്ന് ബാസറ്റ് അഭിപ്രായപ്പെട്ടു.നേരിട്ടുള്ള ഐറീഷ് -ബ്രിട്ടീഷ് ധാരണയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.അയര്‍ലണ്ട് റിപ്പബ്ലിക്കും നോര്‍ത്തേണ്‍ അയര്‍ലണ്ടും യുകെയുമായുള്ള ഇപ്പോഴത്തെ അറേഞ്ച്മെന്റുകള്‍ പിന്നീടും തുടരുകയെന്നതാണ് പ്രധാനം.സ്വതന്ത്രമായ ഐറീഷ്-ബ്രിട്ടീഷ് വ്യാപാരം യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കാത്ത പക്ഷം അവരുമായി പുതിയ വിലപേശലുകള്‍ നടത്താവുന്നതാണ്.അതിലൂടെ ഇ.യു.അംഗത്വത്തില്‍ നിന്നുള്ള പിന്മാറ്റവും സാധ്യമാവുമെന്നും ബാസറ്റ് പറയുന്നു.

ബാസറ്റിന്റെ നിര്‍ദേശത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞ പ്രധാനമന്ത്രി ലിയോ വരദ്കര്‍,യൂറോപ്യന്‍ യൂണിയന്റെ ഹൃദയമായി അയര്‍ലണ്ട് ഉണ്ടാകുമെന്നും പ്രസ്താവിച്ചു.’യൂറോപ്യന്‍ യൂണിയന്‍ എന്നു പറയുന്നത് ഒരു യൂറോപ്യന്‍ ഭവനമാണ്.അയര്‍ലണ്ടു കൂടി സഹായിച്ചാണ് അതുണ്ടാക്കിയത്. അതില്‍ത്തന്നെക്കഴിഞ്ഞു കൂടാനാണ് ആഗ്രഹിക്കുന്നത്’ വരദ്കര്‍ പറഞ്ഞു.

മുതിര്‍ന്ന നയതന്ത്രജ്ഞന്‍ നോയല്‍ ഡോറും ബാസറ്റിന്റെ നിലപാടിനോടുള്ള വിയോജിപ്പ് അറിയിച്ചു.യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.യൂറോപ്യന്‍ യൂണിയനുമായി വിലപേശണമെന്ന ആശയത്തേയും ഇദ്ദേഹം ഖണ്ഡിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ മുന്നിലും മധ്യത്തിലുമാണ് അയര്‍ലണ്ടിന്റെ സ്ഥാനം. അത് യൂണിയനിലെ മറ്റ് 26 അംഗങ്ങളും സര്‍വാത്മനാ അംഗീകരിച്ചിട്ടുള്ളതാണ്. പിന്നെ അവരുമായി സ്വന്തം നിലയില്‍ വില പേശലിന്റെ ആവശ്യമില്ലല്ലോ-അദ്ദേഹം പറഞ്ഞു.

ബ്രക്സിറ്റ് എന്നത് ഇംഗ്ലീഷ് രാഷ്ട്രീയക്കാരുടെ മാത്രം പ്രശ്നമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂറോപ്യന്‍ അഫയേഴ്സ് ചെയര്‍മാന്‍ റുഐരി ക്വിന്‍ അഭിപ്രായപ്പെട്ടു.’ഇംഗ്ലണ്ടിന്റെ കാര്യത്തിലല്ലാതെ ബാക്കിയൊന്നിലും നേരിയ താല്‍പര്യം പോലും അവര്‍ക്കില്ല.കഴിഞ്ഞ 3ം വര്‍ഷമായി ഇത്രയും ഫലപ്രദമായ രാഷ്ട്രീയ ,നയതന്ത്ര കൂട്ടുകെട്ട് യൂറോപ്യന്‍ യൂണിയനല്ലാതെ മറ്റൊന്നുമില്ലനമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരനായിട്ടുകൂടിയും നിലവിലുണ്ടായിരുന്ന മല്‍സ്യബന്ധന കരാര്‍ റദ്ദാക്കിയതുതന്നെ ബ്രിട്ടനെ വിശ്വസിക്കാന്‍ പാടില്ലെന്നതിന്റെ തെളിവാണ് ‘ ക്വിന്‍ പറഞ്ഞു.
.

Scroll To Top