Wednesday September 20, 2017
Latest Updates

ബ്രെക്സിറ്റ് അയര്‍ലണ്ടിന് ഏല്‍പ്പിക്കുക വലിയ ആഘാതം,സാമ്പത്തിക വളര്‍ച്ചയില്‍ നാല് ശതമാനം കുറവ് ഉണ്ടായേക്കും

ബ്രെക്സിറ്റ് അയര്‍ലണ്ടിന് ഏല്‍പ്പിക്കുക വലിയ ആഘാതം,സാമ്പത്തിക വളര്‍ച്ചയില്‍ നാല് ശതമാനം കുറവ് ഉണ്ടായേക്കും

ഡബ്ലിന്‍:യുകെ ബ്രെക്സിറ്റ് നയം ശക്തമായി നടപ്പാക്കുകയാണെങ്കില്‍ അത് അയര്‍ലണ്ടിനെ സ്ഥായിയായ ആഘാതമേല്‍പ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. യുകെയില്‍ നിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള യുകെയുടെ നീക്കമാണ് (ഹാര്‍ഡ് ബ്രെക്സിറ്റ്) അയര്‍ണ്ടിന് തിരിച്ചടിയാകുന്നത്. അയര്‍ലണ്ടിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് നിലവില്‍ യുകെ. താരിഫ് ഏര്‍പ്പെടുത്തുന്നതോടെ ഐറിഷ് എക്കണോമി 4% വീഴ്ച നേരിടുകയും, തൊഴിലില്ലായ്മ 2% വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

അതേസയം താരിഫ് ഏര്‍പ്പെടുത്താതെ ഫ്രീ മൂവ്മെന്റിനും, സിംഗിള്‍ മാര്‍ക്കറ്റിനും യുകെ അനുവാദം നല്‍കുകയാണെങ്കില്‍ (സോഫ്റ്റ് ബ്രെക്സിറ്റ്) തിരിച്ചടിയുടെ ശക്തി കുറയും. എക്കണോമിയില്‍ 2.3% വീഴ്ചയും, തൊഴിലില്ലായ്മയില്‍ 1.2% വര്‍ദ്ധനവുമാണ് അങ്ങനെയെങ്കില്‍ ഉണ്ടാകുക. എന്തായാലും ബ്രെക്സിറ്റ് അയര്‍ലണ്ടിനെ മോശമായിത്തന്നെ ബാധിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ബ്രെക്സിറ്റിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ രാജ്യം തയ്യാറാണെന്നും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും സര്‍ക്കാര്‍ പ്രസ്താവിച്ചു.

ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നും,രാജ്യം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ഒഴിവാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.ബ്രെക്‌സിറ്റ് നടപടികള്‍ ഊര്‍ജിതമാക്കണമെന്ന ലണ്ടന്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തത്തില്‍ ബ്രെക്‌സിറ്റിനെ കുറിച്ച് യാതൊരു സന്ദേഹങ്ങളും ആവശ്യമില്ലെന്നും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യുമെന്നും തെരേസ മെയ് വ്യക്തമാക്കി.

Scroll To Top