Tuesday April 24, 2018
Latest Updates

ഡബ്ലിനില്‍ നിന്നും റെയില്‍ മാര്‍ഗം,ഒരൊറ്റ മണിക്കൂറ് കൊണ്ട് ബെല്‍ഫാസ്റ്റില്‍ എത്താനാവുമോ?ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വഴി തുറക്കുന്നത് വികസന മാര്‍ഗങ്ങളും

ഡബ്ലിനില്‍ നിന്നും റെയില്‍ മാര്‍ഗം,ഒരൊറ്റ മണിക്കൂറ് കൊണ്ട് ബെല്‍ഫാസ്റ്റില്‍ എത്താനാവുമോ?ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വഴി തുറക്കുന്നത് വികസന മാര്‍ഗങ്ങളും

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും ഒരൊറ്റ മണിക്കൂര്‍ കൊണ്ട് ബെല്‍ഫാസ്റ്റിലെത്താമോ?അതിനുള്ള സൗകര്യവുമൊരുക്കണമെന്നാണ് അയര്‍ലണ്ടിന്റെ ആവശ്യം.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതോടെ പരസ്പരം ധാരണയിലെത്തേണ്ട കരാറുകളില്‍ അയര്‍ലണ്ട് മുമ്പോട്ട് വെയ്ക്കുന്ന ഉപാധികളിലൊന്നാണ് അതിവേഗ റയില്‍പാത.നിലവില്‍ കൊണോലി സ്റ്റേഷനില്‍ നിന്നും ബെല്‍ഫാസ്റ്റിലേക്കുള്ള ട്രെയിന്‍ രണ്ടു മണിക്കൂര്‍ പത്തു മിനുട്ട് യാത്രാസമയം എടുക്കുന്ന സ്ഥാനത്താണ് പുതിയ നിര്‍ദേശം ശ്രദ്ധേയമാണ്.

യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനുമായി തയാറാക്കുന്ന കരാറിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയായപ്പോള്‍ അതിവേഗ റയില്‍വേ പാത ഉയര്‍ന്ന പരിഗണനയുടെ ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് വഴി കരഗതമാക്കിയ അയര്‍ലണ്ടിന്റെ വ്യാപാര ബന്ധങ്ങള്‍ ദൃഡമാക്കുന്നതിനും സുസ്ഥിരമാകകുന്നതിനും ഇരു രാജ്യങ്ങള്‍ തമ്മില്‍ ഭാവിയിലും കൂടുതല്‍ വഴികള്‍ തുറക്കുന്നതിനും,നിലവിലുള്ള പോര്‍ട്ടുകളും അതിര്‍ത്തികളും ഉദാരതരമാക്കുന്നതിനും ബ്രെക്‌സിറ്റ് കരാറുകള്‍ക്ക് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഐറിഷ് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ളാനഗന്‍ വ്യക്തമാക്കി

Scroll To Top