Sunday August 20, 2017
Latest Updates

എരിതീയില്‍ ഇറാന്‍ എണ്ണ ഒഴിക്കുമ്പോള്‍, ഇന്ത്യക്ക് എന്താണ് നേട്ടം?

എരിതീയില്‍ ഇറാന്‍ എണ്ണ ഒഴിക്കുമ്പോള്‍, ഇന്ത്യക്ക് എന്താണ് നേട്ടം?

ന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവിലയിലെ വന്‍ തകര്‍ച്ചകളുടെ കഥ കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്. 2008 ജൂലൈ 12 ന് അസംസ്‌കൃത എണ്ണയുടെ വില 147 ഡോളറായിരുന്നുവെങ്കില്‍ ഇന്നത്തെ വില 29ഡോളര്‍ മാത്രം. നഷ്ടം സഹിച്ചും കയ്യിലുള്ള എണ്ണ കച്ചവടം നടത്താന്‍ എണ്ണ മുതലാളിമാര്‍ ശ്രമിക്കുന്നതിനിടയിലാണ് ഇറാനില്‍ നിന്ന് ആ വാര്‍ത്ത വരുന്നത്.

ഇറാന്റെ മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ചില നിരോധങ്ങള്‍ നീക്കി എന്ന വാര്‍ത്ത!. ആണവ പദ്ധതികളില്‍ നിന്ന് പിന്മാറാമെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സിക്ക് (IAEA) നല്‍കിയ ഉറപ്പു പരിഗണിച്ചായിരുന്നു ആ നീക്കം. എണ്ണയുടെ കലവറയായ ഇറാനെ (ആഗോള വിപണിയുടെ പത്ത് ശതമാനം) സംബന്ധിച്ചും, ഇന്ത്യ ഉള്‍പ്പടെയുള്ള ലോകരാഷ്ട്രങ്ങളെ സംബന്ധിച്ചും ഏറെ നിര്‍ണായകമാകും ഈ തീരുമാനം.
എണ്ണ വില ഇനിയും കുറയും
ഉപരോധം നീക്കിയതിനാല്‍ ഇറാന് ധൈര്യമായി മറ്റ് രാജ്യങ്ങളുമായി കച്ചവടം നടത്താം. അവരുടെ മുഖ്യ വരുമാന സ്രോതസ്സ് എണ്ണ വ്യാപാരം തന്നെയാണ്.തീരുമാനം വന്ന പിറ്റേ ദിവസം തന്നെ എണ്ണവില ഒരു ഡോളറോളം കുറയുകയുണ്ടായി.ഇറാന്‍ പ്രതിദിനം 5 ലക്ഷം ബാരല്‍ എണ്ണയാണ് കയറ്റുമതി നടത്താന്‍ പോകുന്നത്. അതായിത് വിപണിയില്‍ അര മില്യണ്‍ ബാരല്‍ അധികസപ്ലേ വരുന്നു. വിപണിയില്‍ ഡിമാന്റ് കുറയുന്നതോടെ വിലയും കുറയും. ഗോള്‍ഡ് മാന്‍ സാക്‌സ് പഠന പ്രകാരം എണ്ണ വില 20ഡോളര്‍ വരെ കൂപ്പു കുത്തിയേക്കും.80ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യക്ക് വില കുറയുന്നത് ഗുണം ചെയ്യും.
(എന്ത് വില കുറഞ്ഞാലും അതിന്റെ മെച്ചം സര്‍ക്കാര്‍ നേരിട്ട് ജനങ്ങള്‍ക്ക് നല്‍കുന്നില്ല എന്നത് മറ്റൊരു സത്യം.)
ഇന്ത്യയുടെ വ്യാപാര സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷ 
ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്നു ഇറാനില്‍ നിന്നും പ്രകൃതി വാതക പൈപ്പ്‌ലൈന്‍ തുടങ്ങുന്നതിന്റെ പദ്ധതിയുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ അമേരിക്ക ഈ വിഷയത്തില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും താക്കീത് നല്‍കി. ഉപരോധം നീങ്ങുന്നതോടെ ആ പദ്ധതിയുമായി മുന്നോട്ടു പോകാം.

ഇന്ത്യന്‍ വ്യവസായികള്‍ക്കും പ്രതീക്ഷിക്കാന്‍ വകയേറെയുണ്ട്.ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ ഇറാനിലെ വിപണി ഉടനെ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ഫ്രാസ്ട്രക്ചര്‍, പെട്രോ കെമിക്കല്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. ഇന്ത്യ നല്ല രീതിയില്‍ കയറ്റുമതി നടത്തിയിരുന്ന രാജ്യം കൂടിയായിരുന്നതിനാല്‍ ആ മേഖലയിലും ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. 

ഒ എന്‍ ജി സി വിദേശ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഇറാനിലെ ഫര്‍സദ്ബി ഫീല്‍ഡില്‍ 3ബില്ല്യന്‍ ഡോളറിന്റെ എണ്ണവാതക പദ്ധതിയുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. ഉപരോധം നീങ്ങിയതിനാല്‍ പദ്ധതിയുമായി കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് കഴിയും. ഫര്‍സദ് ബി ഫീല്‍ഡില്‍ 12.8ട്രില്ല്യന്‍ ക്യുബിക്ക് അടി വാതക ശേഖരമാണുള്ളത്. പദ്ധതി വിജയിച്ചാല്‍ ഇന്ത്യക്ക് വന്‍ നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.

ഇന്ത്യക്ക് ഭീഷണിയായി പാകിസ്ഥാനില്‍ ചൈന നിര്‍മിക്കുന്ന ഗ്വാധാര്‍ തുറമുഖത്തിനു സമാനമായി ഇറാനില്‍ ഇന്ത്യ ഭാഗികമായി നിര്‍മിച്ച തുറമുഖമാണ് ചബഹര്‍ തുറമുഖം. നിലവില്‍ തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഉപരോധം നീങ്ങിയ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തെളിഞ്ഞു വരും. 

വരും ദിവസങ്ങളില്‍ ഇറാന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ശ്രദ്ധയോടെ വേണം നിരീക്ഷിക്കാന്‍.nithin

ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുന്നു എന്ന ആശങ്കക്കിടയില്‍ ഇറാന് പിടിച്ച് നില്‍ക്കാന്‍ കഴിയുമോ? കാത്തിരുന്നു കാണാം.

നിതിന്‍ ജോസ് നിജൂള്‍

Scroll To Top