Saturday January 21, 2017
Latest Updates

ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധം നീക്കി

ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധം നീക്കി

ടെഹ്‌റാന്‍ : ആണവ തര്‍ക്കത്തെ തുടര്‍ന്ന് ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധം നീക്കി. ലോകരാഷ്ട്രങ്ങളുമായുള്ള ഇറാന്റെ ആണവക്കരാര്‍ യാഥാര്‍ഥ്യമായതോടെയാണ് ഇത്. കരാറുമായി ബന്ധപ്പെട്ട് മുന്നോട്ടു വച്ചിരുന്ന നിര്‍ദേശങ്ങള്‍ ഇറാന്‍ കൃത്യമായി പാലിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് ഉപരോധം നീക്കിയത്. അന്താരാഷ്ട്ര ആണവോര്‍ജ സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് ഇറാനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. ആണവ പരിപാടികള്‍ ഘട്ടം ഘട്ടമായി കുറയ്ക്കാമെന്നായിരുന്നു ഇതിലെ പ്രധാന നിര്‍ദേശം. ഇതാണ് ഇറാന്‍ വിജയകരമായി നടപ്പാക്കിയിരിക്കുന്നത്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും നീക്കിയതായി അമെരിക്കയും യൂറോപ്യന്‍ യൂണിയനും അറിയിച്ചു.

അതേസമയം പുതിയ തീരുമാനത്തെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി സ്വാഗതം ചെയ്തു. ലോക രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ ഇറാന്‍ പുതിയ അധ്യായം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

Scroll To Top