Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ പെന്തകോസ്ത് ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ റിവൈവല്‍ 2015 ഏപ്രില്‍ 9 ന് തുടങ്ങും 

ഡബ്ലിനില്‍ പെന്തകോസ്ത് ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ റിവൈവല്‍ 2015 ഏപ്രില്‍ 9 ന് തുടങ്ങും 

ഡബ്ലിന്‍ :പെന്തകോസ്ത് ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 9 , 10, 11 തീയ്യതികളില്‍ ഡബ്ലിനില്‍ റിവൈവല്‍ 2015 എന്ന പേരില്‍ സുവിശേഷ മഹായോഗം നടത്തപ്പെടുന്നു.

ഇഞ്ചിക്കോര്‍ സോളിഡ് റോക് ഓഫ് ചര്‍ച്ച് ഗോഡ് ഹാളില്‍ വച്ച് (SOLID ROCK OF GOD,Unit 6, Golden bridge indutsrial estate, Tyrconnel Road, Inchicore, Dublin 8 )വൈകിട്ട് 6 മണി മുതല്‍ 9 മണി വരെയാണ് എല്ലാ ദിവസവും റിവൈവല്‍ 2015ന്റെ ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സുവിശേഷകരായ പാസ്റ്റര്‍: കെ ജോയി (ന്യുഡല്‍ഹി), ഡോ.വെസ്‌ലി ലൂക്കോസ് (യു കെ) എന്നിവരാണ് ദൈവ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക.

ഇതോടനുബന്ധിച്ച് 10, 11 തീയ്യതികളിലായി പകല്‍ 10 മുതല്‍ 1 മണി വരെ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുകയും,9 മുതല്‍ 16 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക വചന ക്ലാസുകളും നടത്തപ്പെടും.കുട്ടികള്‍ക്കായുള്ള ക്ലാസുകളില്‍ പേരുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായി ബന്ധപ്പെടേണ്ട നമ്പര്‍: ബ്ര:ജോബിന്‍ ജോസ്: 087 133 4920 

റിവൈവല്‍ 2015 ലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍ ജിജി എം വര്‍ഗ്ഗീസ് : 087 069 4257,

ബ്ര:തോമസ് ഫിലിപ്പ്: 087 996 3152

 

Scroll To Top