Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഐ പാഡ് നല്‍കണമെന്ന് ധനമന്ത്രി,ഫിനഗേല്‍ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ആവശ്യം ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി 

അയര്‍ലണ്ടിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഐ പാഡ് നല്‍കണമെന്ന് ധനമന്ത്രി,ഫിനഗേല്‍ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ആവശ്യം ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി 

ഡബ്ലിന്‍:അഞ്ച് വയസ്സിന് മുകളില്‍ ഉള്ള ഓരോ കുട്ടിക്കും ഒരു ഐ പാഡ് ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും അയര്‍ലണ്ടിനെ ഒരു സാങ്കേതിക സൗഹൃദ രാജ്യമാക്കുവാന്‍ അത് ആവശ്യമാണ് എന്നും ധനകാര്യമന്ത്രി മൈക്കിള്‍ നൂനന്‍. വിദ്യാര്‍ത്ഥികളില്‍ ഐ ടി നൈപുണ്യം വളര്‍ത്താന്‍ ഇപകരിക്കും. പ്രധാനമന്ത്രിയും കഴിഞ്ഞ ആഴ്ച ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഐ പാഡുകള്‍ ഉണ്ടെന്നും, അളവില്ലാത്ത വിവരങ്ങളാണ് സോഷ്യല്‍ മീഡിയയുടെ രൂപത്തിലോ അല്ലാതെയോ ഒക്കെയായി അതിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഏതു വിഷയത്തിലും കുട്ടികള്‍ക്ക് വിവരങ്ങളുടെ ഒരു എവറസ്റ്റ് തന്നെ എടുക്കാന്‍ കഴിയുമെന്നും ആ സാഹചര്യത്തില്‍ അദ്ധ്യാപകര്‍ കൗണ്‍സിലര്‍മാരുടെ ഭാഗം നിര്‍വ്വഹിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ചുരുക്കത്തില്‍ ഓരോ ക്ലാസ്സ് റൂമിലും കമ്പ്യൂട്ടര്‍ ടാബ്‌ലറ്റുകള്‍ എത്തിക്കണമെന്നാണ് ഫിനെ ഗേലിന്റെ പക്ഷം എന്നാണ് ഇതില്‍ നിന്ന് മനസ്സാലാക്കുവാന്‍ കഴിയുന്നത്. അയര്‍ലണ്ടിനെ ഹൈടെക് കമ്പനികള്‍ക്ക് ആകര്‍ഷകമാക്കി മാറ്റുന്നത് തുടരുന്ന ചില ബഡ്ജറ്റ് പരിഷ്‌ക്കാരങ്ങള്‍ കൂടി ഉടന്‍ പുറത്തിറക്കുമെന്ന് നുവാന്‍ പറഞ്ഞു.

എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഐ പാഡ് ഉണ്ടായിരിക്കില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.പകരം ഫിനഗേല്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റൊയില്‍ ഉള്‍പ്പെടുത്തും.2016 ലെ ഇലക്ഷനില്‍ ഫിനഗേല്‍ വീണ്ടും അധികാരത്തില്‍ വന്നാലേ കുട്ടികള്‍ക്ക് ഐ പാഡ് ലഭിക്കുകയുള്ളൂ എന്ന് സാരം!

Scroll To Top