Wednesday December 07, 2016
Latest Updates

അധിക വരുമാനം ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ ആരംഭിച്ചു

അധിക വരുമാനം ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ ആരംഭിച്ചു

ഫെയ്‌സ്ബുക്കില്‍ തന്നെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ കമ്പനി ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ ഫെയ്‌സ്ബുക്കില്‍ തന്നെ നിലയുറപ്പിക്കുന്നതോടെ ഇത് കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ജന്മദിനമായ ഇന്നാണ് ഫെയ്‌സ്ബുക്ക് പുതിയ സംവിധാനത്തിന് തുടക്കമിട്ടത്.

ന്യൂയോര്‍ക്ക് ടൈംസ്, നാഷ്ണല്‍ ജ്യോഗ്രഫിക്, ബസ്ഫീഡ്, ബിബിസി, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുമായി കൈകോര്‍ത്താണ് ഫെയ്‌സ്ബുക്ക് ഈ പദ്ധതി നടപ്പാക്കുന്നത്. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫെയ്‌സ്ബുക്കിന് ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനം പബ്ലീഷര്‍ക്ക് നല്‍കും.

Introducing Instant Articles, a new tool for publishers to create fast, interactive articles on Facebook.

Posted by Facebook Media on Tuesday, May 12, 2015

ഗൂഗിളിന്റെ പരസ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ പബ്ലീഷര്‍ക്ക് ഇതുകൊണ്ട് ലാഭമെയുള്ളു. ഗൂഗിള്‍ പരസ്യത്തില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യും. ഫെയ്‌സ്ബുക്കിലേക്ക് ലിങ്ക് ഷെയര്‍ ചെയ്യുന്നതിന് പകരം ഫെയ്‌സ്ബുക്കില്‍ തന്നെ വാര്‍ത്തകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നു എന്ന വ്യത്യാസം മാത്രമെയുള്ളു.

Scroll To Top