Monday May 29, 2017
Latest Updates

ജനം ജയിച്ചു,ഇന്ത്യ ഇന്റര്‍നെറ്റ് സമത്വത്തിന് :നിരാശാജനകമെന്ന് ഫേസ് ബുക്ക് സ്ഥാപകന്‍

ജനം ജയിച്ചു,ഇന്ത്യ ഇന്റര്‍നെറ്റ് സമത്വത്തിന് :നിരാശാജനകമെന്ന് ഫേസ് ബുക്ക് സ്ഥാപകന്‍

ന്യൂഡല്‍ഹി: ഫേസ് ബുക്ക് അടക്കമുള്ള അന്താരാഷ്ട്ര ഇന്റര്‍നെറ്റ് വാണിജ്യ താത്പര്യ  മുമ്പില്‍ നട്ടെല്ല് വളയ്ക്കാതെ ഇന്ത്യ.രാജ്യത്ത് ഇന്റര്‍നെറ്റ് സമത്വം ഉണ്ടാകണമെന്ന് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അഥോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇനര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍ പാടില്ലെന്ന് ട്രായ് നിര്‍ദേശിക്കുന്നു.രാജ്യമെങ്ങും സൗജന്യ ബ്രോഡ്ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇന്റര്‍നെറ്റില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്അപ്പ് തുടങ്ങിയ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. സേവന ദാതാക്കളുടെ ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പ്പെടുത്തണം.

നിയമപരമായ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും ഉപയോഗങ്ങളും ഉപഭോക്താക്കള്‍ക്ക് നിഷേധിക്കാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തില്‍ പൊതുജനങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രാലയം അവസരം നല്‍കിയിരുന്നു. പത്തു ലക്ഷത്തോളം പേരാണ് ഇന്റര്‍നെറ്റ് സമത്വത്തിനായി വാദിച്ചത്.

തെരഞ്ഞെടുത്ത വെബ്‌സൈറ്റുകള്‍ക്ക് പ്രത്യേക നിരക്കുകള്‍ ഈടാക്കാനാകില്ലെന്നും ട്രായ്. ഇത്തരത്തില്‍ നിരക്ക് ഈടാക്കുന്ന കമ്പനികളില്‍ നിന്ന് ദിവസേന 50,000 രൂപ പിഴ ഈടാക്കുമെന്നും ട്രായ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കുമെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശപ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് രംഗത്തെത്തി. ഇന്ത്യയുടെ നിലപാട് തന്നെ ശരിക്കും നിരാശനാക്കിയെന്നും എന്നാല്‍ ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് നടപ്പിലാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായിയുടെ തീരുമാനം. ഫ്രീബേസിക്‌സിന് മാത്രമല്ല സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് പദ്ധതികള്‍ക്കും ഈ തീരുമാനം തടസ്സമാകുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു

Scroll To Top