Sunday December 04, 2016
Latest Updates

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ഒന്നാം സ്ഥാനം നഷ്ടമായി; ഇനി നെറ്റ് വാഴുക ഗൂഗിള്‍ ക്രോം

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ഒന്നാം സ്ഥാനം നഷ്ടമായി; ഇനി നെറ്റ് വാഴുക ഗൂഗിള്‍ ക്രോം

ന്യൂയോര്‍ക്ക്‌:ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസര്‍ എന്ന ഖ്യാതി ഇനി ഗൂഗിള്‍ ക്രോമിന്. പുറത്തിറങ്ങി 18 വര്‍ഷത്തിനു ശേഷം ലോകത്തെ ഒന്നാം നമ്പര്‍ ബ്രൗസര്‍ എന്ന സ്ഥാനത്തു നിന്നും മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പുറത്തായി.

സെര്‍ച്ച് എന്‍ജിനുകള്‍, ബ്രൗസറുകള്‍, ഓപ്പറേറ്റിങ് സിസ്റ്റംസ് എന്നിവയുടെ മാര്‍ക്കറ്റ് ഷെയര്‍ താരതമ്യം ചെയ്യുന്ന നെറ്റ് മാര്‍ക്കറ്റ് ഷെയര്‍ എന്ന കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഗൂഗിള്‍ ക്രോമിന് വഴിമാറിക്കൊടുത്തിരിക്കുകയാണ്.2016 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 41.71% ആണ് ഗൂഗിള്‍ ക്രോമിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനാകട്ടെ 41.33% മാര്‍ക്കറ്റ് ഷെയറാണുള്ളത്. മറ്റ് പ്രമുഖ ബ്രൗസറുകളുടെ മാര്‍ക്കറ്റ് ഷെയര്‍ കണക്കുകള്‍ ഇങ്ങനെ: മോസില്ല ഫയര്‍ഫോക്‌സ് 10.06%, സഫാരി 4.47%, ഓപ്പറ 2.01%.

2003ല്‍ ലോകത്തെ 95% സെര്‍ച്ചുകളും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ചായിരുന്നു. ക്രോം, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൗസറുകള്‍ കളത്തിലെത്തിയതോടെ എക്‌സ്‌പ്ലോററിന്റെ കാര്യങ്ങള്‍ പരുങ്ങലിലാകാന്‍ തുടങ്ങി. സെക്യൂരിറ്റി, സ്പീഡ് തുടങ്ങിയ കാര്യങ്ങളില്‍ ഇവ എക്‌സ്‌പ്ലോററിനെ പിന്നിലാക്കി. എന്നാല്‍ ഈയിടെ വിന്‍ഡോസ് 10 ഓ.എസില്‍ മൈക്രോസോഫ്റ്റ് എഡ്ജ് എന്നൊരു ലൈറ്റ് വെയ്റ്റ് ബ്രൗസര്‍ അവതരിപ്പിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് മൈക്രോസോഫ്റ്റ്

Scroll To Top