Friday December 09, 2016
Latest Updates

ഇന്ത്യയില്‍ എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സേവന സൗകര്യമൊരുക്കി സുക്കര്‍ബര്‍ഗിന്റെ സ്വപ്നപദ്ധതിയ്ക്ക് തുടക്കമായി 

ഇന്ത്യയില്‍ എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സേവന സൗകര്യമൊരുക്കി സുക്കര്‍ബര്‍ഗിന്റെ സ്വപ്നപദ്ധതിയ്ക്ക് തുടക്കമായി 

കൊച്ചി :ഫേസ് ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ ‘ഏവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്ന പദ്ധതിക്കായി തുടങ്ങിയ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ പ്രവര്‍ത്തനം കേരളമുള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ഗുജറാത്ത് എന്നി സംസ്ഥനങ്ങളില്‍ റിലയന്‍സ് നെറ്റ് വര്‍ക്ക് ഉയോക്താക്കള്‍ക്ക് ഫേയ്‌സ്ബുക്ക് അടക്കമുള്ള മുപ്പതിലധികം സൈറ്റുകള്‍ തികച്ചും സൗജന്യമായി ബ്രൗസ് ചെയ്യാവുന്ന സൗകര്യമാണിത്. ലാറ്റിനമേരിക്കയും, ആഫ്രിക്കയിലെ ചില രാജ്യങ്ങളും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗില്‍ ഇതിനോടകം അംഗങ്ങളായിട്ടുണ്ട്.

സൗജന്യ സേവനം ലഭിക്കുന്നതിന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. 

ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മുപ്പത് വെബ്‌സൈറ്റുകള്‍ സൗജന്യമായി ബ്രൗസ് ചെയ്യാം. ഇതില്‍ ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, അക്യുവെതര്‍, ബിബിസി, വിക്കിപീഡിയ തുടങ്ങിയ ജനപ്രിയ വെബ്‌സൈറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ സുക്കര്‍ബര്‍ഗ് ഈ മഹത്തായ സംരഭത്തെ പറ്റി ഇങ്ങനെയാണ് കുറിച്ചിരുന്നത് ‘ഇന്ത്യയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ മാത്രമേ തന്റെ സ്വപനം പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.’ ഇന്ത്യയിലെ 100 കോടിയിലും അധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്ന തന്റെ എളിയ ആഗ്രഹം സഫലമാക്കുന്നതിന് വേണ്ടിയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന് സുക്കര്‍ബര്‍ഗ് ഇതുമായി ബന്ധപ്പെട്ട തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

Scroll To Top