Thursday February 22, 2018
Latest Updates

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം :കര്‍ശന നിയന്ത്രണത്തിനൊരുങ്ങി അയര്‍ലണ്ട് 

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം :കര്‍ശന നിയന്ത്രണത്തിനൊരുങ്ങി അയര്‍ലണ്ട് 

ഡബ്ലിന്‍:കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം വരുത്തുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായം 13 വയസായി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. ചില്‍ഡ്രന്‍ ഓംബുഡ്സ്മാന്റെയും മറ്റ് ചാരിറ്റി
സ്ഥാപനങ്ങളുടെയും നിര്‍ദ്ദേശപ്രകാരമാണ് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം വരാന്‍ പോകുന്നത്.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇനി മുതല്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സാമിപ്യത്തോടെയും അനുമതിയോടെയും മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

ഇന്റര്‍നെറ്റ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് കുറക്കാനായി ഡിജിറ്റല്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കാനും ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തോടെ ഗാര്‍ഡയുടെ നേതൃത്വത്തില്‍ ടെക് കമ്പനികളും വിദ്യഭ്യാസ സ്ഥാപനമേധാവികളും ചേര്‍ന്ന കുട്ടികളെ ഇന്റര്‍നെറ്റ് കുടുക്കുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഭാവിപരിപാടികളില്‍ തീരുമാനമെടുക്കും. കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന സെക്ഷ്വല്‍ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് ഗവണ്‍മെന്റ് അടിയന്തിരമായി നടപടിയെടുക്കുമെന്നും വരദ്കര്‍ വ്യക്തമാക്കി.

Scroll To Top