Friday December 09, 2016
Latest Updates

ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണം ഇന്ന് ഡബ്ലിനില്‍

ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണം ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ ഇന്ന്(ജൂണ്‍ 18 ശനി) നടത്തപ്പെടുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടികളില്‍ ഐറിഷ് സമൂഹവും പങ്കുചേരും.ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഡാര്‍റ്റ് മൌത്ത് സ്ഖ്വയര്‍ പാര്‍ക്കില്‍(Dartmouth Square Park, Ranelagh, Dublin 6) സംഘടിപ്പിക്കുന്ന ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് എംബസി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 നാണെങ്കിലും അതിന് മുന്നേ തന്നെയാണ് ഡബ്ലിനിലെ അന്താരാഷ്ട്ര യോഗാ ദിനാചരണം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യന്‍ എംബസി നേരിട്ട് നേതൃത്വം വഹിക്കുന്ന ദിനാചരണചടങ്ങുകള്‍ 10.30 ന് ആരംഭിച്ച് രണ്ടു മണിക്കൂറോളം നീണ്ടു നില്‍ക്കും.

യോഗതെറാപ്പി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അസോസിയേഷനുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, സദ് ഗമയ സദ് സംഘ് ,ബ്രഹ്മകുമാരീസ്, അമ്മ അയര്‍ലണ്ട് ,യൂറോപ്യന്‍ യൂണിയന്‍ ഓഫ് യോഗ,ഗായത്രി പരിവാര്‍,അയര്‍ലണ്ടിലെ മറ്റു യോഗ സ്ഥാപനങ്ങള്‍ എന്നി സംഘടനകളും വിപുലമായ പരിപാടികളില്‍ അണിചേരാനെത്തും.ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാലാല്‍ ലോകേഷ് ഉള്‍പ്പെടെ നിരവധി സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തും.
പ്രവേശനം സൌജന്യമായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ മാറ്റ് കൊണ്ടു വരേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.

Scroll To Top