Tuesday January 16, 2018
Latest Updates

കോണ്ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഐറിഷ് മലയാളിയും,പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍

കോണ്ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഐറിഷ് മലയാളിയും,പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍

ഡബ്ലിന്‍:കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഐറിഷ് മലയാളിയായ സാന്‍ജോ മുളവരിക്കല്‍ ഇടം പിടിച്ചു.അങ്കമാലി നിയോജകമണ്ഡലത്തിലേയ്ക്കാണ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ സാന്‍ജോയെ നേതൃത്വം പരിഗണിക്കുന്നത്.കെ പി സി സി പ്രസിഡന്റ് വി .എം .സുധീരന്റ്‌റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അടുത്ത ദിവസം കേരളത്തിലേക്ക് തിരിക്കും.

ഓവര്‍സീസ് കോണ്‍ഗ്രസിന് ഒരു സീറ്റെങ്കിലും നല്‍കാമെന്ന് ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു നല്കിയിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് അയര്‍ലണ്ടില്‍ നിന്നുള്ള പ്രതിനിധി ലിസ്റ്റില്‍ ഇടം പിടിച്ചത്.ഇടതുമുന്നണിയിലെ ജനതാദള്‍ പരിഗണിക്കുന്ന ലിസ്റ്റില്‍ അയര്‍ലണ്ടില്‍ നിന്നും തിരികെയെത്തിയ ബെന്നി മുഞ്ഞേലി സ്ഥാനാര്‍ഥിയായെക്കുമെന്ന സാധ്യതകള്‍ക്ക് തൊട്ടു പിന്നാലെയാണ് അയര്‍ലണ്ടിലേയ്ക്ക് യൂ ഡി എഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള പുതിയ വാര്‍ത്തയെത്തിയത്

ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് സുധീരന്റെ വിളിയെത്തിയത്.യുവാക്കളുടേതായ ഒരു പട്ടിക തിരഞ്ഞെടുപ്പ് സമിതിക്ക് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചിട്ടുള്ളതിലാണ് സാന്‍ജോയുടെ പേരുള്ളത്.തൃപ്പൂണിത്തുറയിലെ സാധ്യതാ ലിസ്റ്റില്‍ കെ ബാബുവിന്റെ പേരിനൊപ്പം കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലറായ എ ബി സാബുവിന്റെ പേരും രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെ കൂട്ടിചേര്‍ത്തു

സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ കെ എസ് യൂ പ്രവര്‍ത്തകാനായ സാന്‍ജോയ്ക്ക് രാഷ്ട്രീയം പുത്തിരിയല്ല.അങ്കമാലി മണ്ഡലത്തിലുടനീളം സുപരിചിതനാണ് സാന്‍ജോ.കാലടി ശ്രീ ശങ്കരാചാര്യ കോളേജില്‍ നിന്നുള്ള യുനിവേര്‌സിറ്റി കൌണ്‌സിലര്‍,കെ എസ് യു എറണാകുളം ജില്ല സെക്രട്ടറി,എന്‍ .എസ് .യു മംഗലാപുരം യുണിറ്റ് സെക്രട്ടറി തുടങ്ങി ദീര്ഘ കാലം വിദ്യാര്‍ഥി പ്രസ്ഥാനത്തിലും പാര്‍ട്ടിയിലും പദവികള്‍ വഹിച്ച സാന്‍ജോ ,ഹൈബി ഈഡന്‍ എം എല്‍ എ യുടെ അടുത്ത സുഹൃത്തു കൂടിയാണ്.ഹൈബി ഈഡനും, ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമാണ് പട്ടികയില്‍ സാന്‍ജോയുടെ പേരും ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ പക്കല്‍ സമ്മര്ദം ചെലുത്തിയതെന്നറിയിന്നു.

അയര്‍ലണ്ടില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സാന്‍ജോ അയര്‍ലണ്ടില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ടില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്ണായക പങ്കു വഹിച്ചിരുന്നു.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനു മണ്ഡലം യു ഡി എഫ് നല്‍കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ യുവ രക്തങ്ങളെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്.യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശവും സാന്‍ജോക്ക് തുണയായേക്കും.അഴിമതി പുരളാത്ത വ്യക്തിത്വവും ,യാക്കോബായ ,കത്തോലിക്കാ സഭകള്‍ക്ക് അഭിമതനാനെന്നുള്ളതും സാന്‍ജോക്ക് അനുകൂല ഘടകങ്ങളാണ്.സാന്‍ജോക്ക് ഒപ്പം എന്‍ എസ് യു ദേശിയ പ്രസിഡന്റ് റോജി എം ജോണും ഡീന്‍ കുര്യാക്കോസുമാണ്  അങ്കമാലി മണ്ഡലത്തിന്റെ കോണ്‍ഗ്രസ് പാനലിലുള്ളത്.

പാര്‍ട്ടി അനുവദിച്ചാലും ഇപ്രാവശ്യം മത്സരിക്കാന്‍ താനില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.ഐറിഷ് മലയാളി’യുടെ എല്ലാ വായനക്കാര്‍ക്കും അഖില ലോക വിഡ്ഡിദിനാശംസകള്‍ നേരുന്നതായി സാന്‍ജോ മുളവരിയ്ക്കല്‍ അറിയിച്ചു.

Scroll To Top