Tuesday December 06, 2016
Latest Updates

എന്‍ഡ കെന്നിക്കെതിരെ ആഭ്യന്തര കലഹം; പ്രധാനമന്ത്രിയ്ക്ക് ഭരിക്കാനറിയില്ലെന്ന് മന്ത്രിമാര്‍ 

എന്‍ഡ കെന്നിക്കെതിരെ ആഭ്യന്തര കലഹം; പ്രധാനമന്ത്രിയ്ക്ക് ഭരിക്കാനറിയില്ലെന്ന് മന്ത്രിമാര്‍ 

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി എന്‍ഡ കെന്നിക്കെതിരെ പാര്‍ട്ടിയിലും സര്‍ക്കാരിലും ആഭ്യന്തര കലഹം.ജലനിരക്കിനെതിരെയുള്ള പ്രക്ഷോഭം ശരിയായി കൈകാര്യം ചെയ്യാനാകാത്ത എന്‍ഡ കെന്നി എങ്ങനെ നാട് ഭരിക്കുമെന്ന് പാര്‍ട്ടിയില്‍ തന്നെ ചോദ്യമുയര്‍ന്നു. ഈ ആഴ്ച തന്നെ നാല് സീനിയര്‍ ഫിനാഗേല്‍ മന്ത്രിമാര്‍ എന്‍ഡ കെന്നിയുടെ ഭരണ പാടവം ചോദ്യം ചെയ്ത് രംഗത്ത് വന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഫിനാഗേല്‍ മന്ത്രിമാര്‍ പറഞ്ഞു. 

ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഭരണമുന്നണി പ്രതീക്ഷിച്ചതിലും വേഗം തകരുമെന്നും ഫിനാഗേല്‍ മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിവര്‍ഷം 200 യൂറോയില്‍ താഴെ മാന്ത്രമേ ജലനിരക്ക് ആകൂ എന്നാണു പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും പറയുന്നത്. എന്നാല്‍ ജലനിരക്ക് പൂര്‍ണ്ണമായി പിന്‍വലിക്കാതെ ജനരോക്ഷം തണുക്കില്ലെന്ന് മന്ത്രിസഭയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജലനിരക്കിനെതിരെയുള്ള പ്രക്ഷോഭം നിയന്ത്രണാതീതമായിരിക്കുകയാണെന്നും ഇത് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും മന്ത്രിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 

നിലവിലെ വിവാദത്തില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്‍ഡ കെന്നി തന്നെ നേരിട്ട് ഇറങ്ങണമെന്ന് ഒരു വിഭാഗം മന്ത്രിമാര്‍ ആവശ്യപ്പെടുന്നു. ജലനിരക്കിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ പരസ്യമായി രംഗത്ത് വരുന്നില്ലെന്ന് ലേബര്‍ അണികള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.എന്‍ഡ കെന്നി ജലനിരക്ക് കൈകാര്യം ചെയ്ത രീതിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം വ്യത്യാസം രൂക്ഷമാണെന്ന് ലേബര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.

Scroll To Top