Saturday December 10, 2016
Latest Updates

മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് 2.5 ശതമാനമാക്കി കുറച്ചേക്കും,20 % ഡിപ്പോസിറ്റ് തുകയും ഗണ്യമായി കുറയ്ക്കാന്‍ ധാരണ

മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് 2.5 ശതമാനമാക്കി കുറച്ചേക്കും,20 % ഡിപ്പോസിറ്റ് തുകയും ഗണ്യമായി കുറയ്ക്കാന്‍ ധാരണ

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്കുള്ള നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക വഴി ആദ്യമായി ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്ന് വെളിപ്പെടുത്തല്‍.പുതിയ മോര്‍ട്ട്‌ഗേജ് വ്യവസ്ഥകള്‍ രൂപപ്പെടുത്താന്‍ നിയോഗിച്ച ഐറിഷ് പാര്‍ലിമെന്റ് സമിതിയാണ് പുതിയ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തിയത്. 

നിര്‍ബന്ധിത ഇന്‍ഷുറന്‍സ് സ്‌കീം മോര്‍ട്ട്‌ഗേജ് പലിശ റേറ്റില്‍ രണ്ടു ശതമാനത്തിന്റെ വരെ കുറവ് വരുത്തുമെന്നാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. ഇത് ആദ്യമായി മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 2500 യൂറോ വരെ ലാഭം നേടിക്കൊടുക്കും. പുതിയ മോര്‍ട്ട്‌ഗേജ് സ്‌കീം നിലവില്‍ വരുന്നതിനോട് അനുബന്ധിച്ച് കമ്മറ്റിയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ വെളിപ്പെടുത്തല്‍.

നിലവില്‍ 30 വര്‍ഷത്തേക്ക് എടുക്കുന്ന 200,000 യൂറോയുടെ ലോണിന് 4.5 ശതമാനം വരെയാണ് പലിശ നിരക്ക്. ഈ നിരക്കില്‍ പ്രതിമാസം 1000 യൂറോ അടയ്‌ക്കേണ്ടി വരും.എന്നാല്‍ പലിശ നിരക്ക് 2.5 ശതമാനമായി കുറയുന്നതോടെ പ്രതിമാസം പലിശ ഇനത്തില്‍ മാറ്റിവയ്‌ക്കേണ്ട തുക 787 യൂറോയായി കുറയും. ഇതിലൂടെയാണ് പ്രതിവര്‍ഷം 2,556 യൂറോ ലാഭം നേടാനാവുന്നത്.ഇത്തരം ഒരു നിര്‍ദേശത്തിലൂടെ പുതിയ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി സ്‌കീല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 20 ശതമാനം ഡെപ്പോസിറ്റ് കണ്ടെത്തുന്നതിന്റെ കടുത്തസാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാകാനാവും 

ആദ്യമായി വീട് വാങ്ങുന്നവര്‍ 20 ശതമാനം ഡെപ്പോസിറ്റ് തുക കണ്ടെത്തണമെന്ന പുതിയ വ്യവസ്ഥകള്‍ ഇളവ് ചെയ്‌തേക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രതിനിധി അറിയിച്ചു. 20 ശതമാനം ഡെപ്പോസിറ്റിന് പകരം ഇന്‍ഷുറന്‍സ് സ്‌കീം ഏര്‍പ്പെടുത്തിയാല്‍ ഏറെ എതിര്‍പ്പ് ഉയര്‍ന്ന നിയമഭേദഗതി പിന്‍വലിക്കാമെന്നാണ് സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികളുടെ വാഗ്ദാനം. 

കാനഡ പോലുള്ള രാജ്യങ്ങളില്‍ മോര്‍ട്ട്‌ഗേജിന് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരന്‍
തുക തിരിച്ച് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ ഈ ഇന്‍ഷുറന്‍സ് സ്‌കീം ബാങ്കുകള്‍ക്ക് തുക തിരിച്ച് പിടിക്കാന്‍ സഹായകമാകുന്നു.

അയര്‍ലണ്ടിലും ഇതേ മാതൃക പിന്തുടരണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. ലോണിന്റെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് സെന്‍ട്രല്‍ ബാങ്ക് ആലോചിക്കുന്നത് എ ക്രെഡിറ്റ് റേറ്റിംഗുള്ള നിരവധി കമ്പനികള്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

Scroll To Top