Friday December 02, 2016
Latest Updates

വിമാനത്താവളങ്ങളില്‍ കേരളപോലീസിന്റെ സാന്നിധ്യം അനിവാര്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വിമാനത്താവളങ്ങളില്‍ കേരളപോലീസിന്റെ സാന്നിധ്യം അനിവാര്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കേരളത്തിലെ വിമാനത്താവളങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം ആവശ്യമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് കേരള പൊലീസ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.

കരിപ്പൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു. എല്ലാ വിമാനത്താവളങ്ങളിലും കേരള പൊലീസിന്റെ സാന്നിധ്യം ആവശ്യമാണെന്നറിയിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയത്തിനു കത്തയയ്ക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കായി ഡിജിപി ടി.പി. സെന്‍കുമാറിനെ ചുമതലപ്പെടുത്തി. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ സായുധ പൊലീസ് സുരക്ഷ തുടരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സീഐഎസ്എഫ് എഡിജി പാച്ച് നന്ദ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വിമാനത്താവളത്തിലെത്തി പരിശോധന നടത്തി.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് സി.ഐ.എസ്.എഫ്. ജവാന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ജവാന്‍മാരായ വിനയ്കുമാര്‍ ഗുപ്ത, രാമോഷി ദീപക് യശ്വന്ത്, ലോകേന്ദ്ര സിങ്ങ്, രാകേഷ്‌കുമാര്‍ മീണ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൂടാതെ കരിപ്പൂരിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഡപ്യൂട്ടി കമന്‍ഡന്റ് ഡാനിയേല്‍ ധന്‍രാജിനെ ചുമതലയില്‍നിന്ന് മാറ്റി. വധക്കേസില്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ മര്‍ദ്ദനക്കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തു.

 

Scroll To Top