Saturday December 10, 2016
Latest Updates

ഐറിഷ് ജയിലുകളില്‍ നിന്നും തടവുകാരെ റിക്രൂട്ട് ചെയ്യാന്‍ ഇസ്ളാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി മുന്നറിയിപ്പ്

ഐറിഷ് ജയിലുകളില്‍ നിന്നും തടവുകാരെ റിക്രൂട്ട് ചെയ്യാന്‍ ഇസ്ളാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി മുന്നറിയിപ്പ്

കില്‍ഡയര്‍:ഭീകര സംഘടനയായ ഐഎസ്, ഐറിഷ് ജയിലുകളില്‍ നിന്നും തടവുകാരെ പോരാളികളായി റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഭീകരര്‍ സംഘടനയിലേയ്ക്ക് ആളെക്കൂട്ടാന്‍ ശ്രമം നടത്തുന്നത്. 25 വര്‍ഷത്തോളമായി സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നഷണല്‍ സൈബര്‍ ത്രെറ്റ് ടാസ്‌ക് ഫോഴ്സ് (ഐ.സി.ടി.ടി.എഫ്) പ്രസിഡന്റും സുരക്ഷാ വിദഗ്ദ്ധനുമായ പോള്‍ സി ഡയര്‍ ആണ് ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അയര്‍ലണ്ടിലെയടക്കം സുരക്ഷാ വീഴ്ചയുള്ള യൂറോപ്യന്‍ ജയിലുകള്‍ ലക്ഷ്യമാക്കിയാണ് ഐഎസിന്റെ റിക്രൂട്ട്മെന്റ് നടക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിക്കുകയും, പിന്നീട് അധികൃതര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയാത്ത എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് ഭീകരരുടെ രീതിയെന്നും ഡയര്‍ വ്യക്തമാക്കി. പണവും മറ്റും ധാരാളമായി ലഭിക്കുമെന്നതാണ് തടവുകാരെ ഭീകര സംഘടനയിലേയ്ക്ക് ആകര്‍ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തടവുകാര്‍ക്കു പുറമെ കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരും ഐഎസിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതായി ഡയര്‍ വ്യക്തമാക്കി. ഇവരില്‍ പലരും വളരെ ബുദ്ധിവികാസമുള്ള കുട്ടികളാണ്.

Scroll To Top