Sunday February 19, 2017
Latest Updates

കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ കുറവ് ,ഇന്റല്‍ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു

കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ കുറവ് ,ഇന്റല്‍ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു

ഡബ്ലിന്‍:പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില്‍പ്പനയില്‍ ഇടിവു വന്നതിനെത്തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ചിപ്പ് മാനുഫാക്ച്വര്‍ കമ്പനികളിലൊന്നായ ഇന്റല്‍, തങ്ങളുടെ 12,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. അതായത് ഏകദേശം 11% ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. പക്ഷേ അയര്‍ലണ്ടില്‍ ഇന്റലിനായി ജോലി ചെയ്യുന്ന 5,200 പേരുടെ ഭാവിയെപ്പറ്റി കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തെ പല ഭാഗങ്ങളിലായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അടുത്ത 60 ദിവസത്തിനുള്ളില്‍ ജോലി നഷ്ടമാകുന്നവര്‍ക്ക് അറിയിപ്പു ലഭിക്കും. ഇതു വഴി വര്‍ഷത്തില്‍ 1.4 ബില്ല്യണ്‍ യു.എസ് ഡോളര്‍ ലാഭമുണ്ടാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

യു.എസിലെ കാലിഫോര്‍ണിയയിലുള്ള സാന്റ ക്ലാരയിലാണ് ഇന്റലിന്റെ ആസ്ഥാനം. കഴിഞ്ഞ വര്‍ഷങ്ങളിലായി പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ വില്‍പ്പനയില്‍ വന്ന ഇടിവാണ് പുതിയ തീരുമാനത്തിന് കാരണമായി കമ്പനി പറയുന്നത്. അയര്‍ലണ്ടില്‍ കില്‍ഡറിലെ ലെക്‌സില്പ്,ഷാനോന്‍,ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലാണ് ഇന്റലിന്റെ 5,200ഓളം വരുന്ന ജോലിക്കാര്‍ ഉള്ളത്.

Scroll To Top