Saturday February 25, 2017
Latest Updates

ഡബ്ലിനിലെ ഇന്റലില്‍ ബോംബ് ഭീഷണി മുഴക്കിയത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പേരില്‍ 

ഡബ്ലിനിലെ ഇന്റലില്‍ ബോംബ് ഭീഷണി മുഴക്കിയത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പേരില്‍ 

കില്‍ഡയര്‍:കില്‍ഡയറിലെ ഇന്റലില്‍ ഇന്ന് രാവിലെ ബോബ് ഭീഷണി ഉയര്‍ത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പേരിലെന്ന് ഗാര്‍ഡ.ബോംബു ഭീഷണിയെ തുടര്‍ന്ന് കമ്പനിയിലെ ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചിരുന്നു.പരിശോധനകള്‍ക്ക് ശേഷം മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.

ഡബ്ലിനിലെ തന്നെ ബാലിബ്രീഗനില്‍ നിന്നുള്ള ഒരു പബ്ലിക് ഫോണില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയയാള്‍ ഇന്റലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്.

ബാലിബ്രീഗന്‍ മേഖലയിലുള്ള എല്ലാ സി സി റ്റി വി കാമറകളും ഗാര്‍ഡ പിടിച്ചെടുത്തു പരിശോധന തുടരുന്നു.ബോംബ് ഭീഷണി മുഴക്കിയയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയതിനാല്‍ ഇയാളെ എങ്ങനെയും കണ്ടെത്താനാണ് ഗാര്‍ഡയുടെ ശ്രമം.

നിരവധി മലയാളികള്‍ അടക്കം നാലായിരത്തോളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലെക്സ്ലിപ്പിലെ ഇന്റല്‍.

intel

Scroll To Top