Saturday December 03, 2016
Latest Updates

പിരിച്ചുവിടല്‍: ഓരോ വര്‍ഷത്തിനും അഞ്ചാഴ്ചയിലെ ശമ്പളം,പുറമേ രണ്ട് വര്‍ഷത്തെ ശമ്പളം,പിരിഞ്ഞു പോയില്ലെങ്കില്‍ പിരിച്ചു വിടും

പിരിച്ചുവിടല്‍: ഓരോ വര്‍ഷത്തിനും അഞ്ചാഴ്ചയിലെ ശമ്പളം,പുറമേ രണ്ട് വര്‍ഷത്തെ ശമ്പളം,പിരിഞ്ഞു പോയില്ലെങ്കില്‍ പിരിച്ചു വിടും

ഡബ്ലിന്‍:വിപണിയിലെ തിരിച്ചടി കാരണം 12,000ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ലക്ഷ്യമിടുന്നത് പ്രവൃത്തിപരിചയമേറിയ ജീവനക്കാരെ. 20 വര്‍ഷത്തിലേറെയായി കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരോട് സ്വയം വിരമിക്കല്‍ തീരുമാനമെടുക്കാന്‍ മെയ് 27 വരെ സമയം നല്‍കിയിരിക്കുകയാണ് കമ്പനി. അയര്‍ലണ്ടില്‍ 4,500ഓളം പേര്‍ ജോലി ചെയ്യുന്ന ലെയ്ക്സ്ലിപ്പ്, ഷാനണ്‍, കോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നായി 400ഓളം ജീവനക്കാരെ പിരിച്ചുവിടാനാണ് പദ്ധതി.

സ്വയം വിരമിക്കല്‍ ഓപ്ഷന്‍ ആരും തിരഞ്ഞെടുക്കുന്നില്ലെങ്കില്‍, കമ്പനി തീരുമാനിക്കുന്നവര്‍ക്ക് പുറത്തുപോകേണ്ടിവരും. പ്രോസസ് ടെക്‌നിഷ്യന്‍സ്, മെയിന്റനന്‍സ് ടെക്‌നിഷ്യന്‍സ്, എഞ്ചിനീയര്‍മാര്‍ എന്നിവരെല്ലാം പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലിലാണ്.

സര്‍വീസ് കണക്കാക്കി ഓരോ വര്‍ഷത്തിനും അഞ്ച് ആഴ്ചയിലെ ശമ്പളം, കൂടെ രണ്ടു വര്‍ഷത്തെ ശമ്പളം എന്നിവ സ്വയം വിരമിക്കുന്നവര്‍ക്ക് നല്‍കും. എന്നാല്‍ കമ്പനിയാണ് പിരിച്ചുവിടല്‍ തീരുമാനമെടുക്കുന്നതെങ്കില്‍ ഈ ഓഫര്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.

ലെക്സ്ലിപ്പിലുള്ള ഇന്റലിന്റെ പ്ലാന്റില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി 3.6 ബില്ല്യണ്‍ യൂറോയാണ് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇവിടുത്തെ പിരിച്ചുവിടല്‍ ഭീഷണിയെ ഞെട്ടലോടെയാണ് ജീവനക്കാര്‍ വീക്ഷിക്കുന്നത്. ഇന്റലിന്റെ യൂറോപ്പിലെ ഏറ്റവും വലിയ പ്ലാന്റും ലെയ്ക്സ്ലിപ്പിലേതാണ്.

Scroll To Top