Sunday December 11, 2016
Latest Updates

ഇന്റല്‍: അയര്‍ലണ്ടില്‍ ജോലിക്കാരെ പിരിച്ചുവിടുന്നതിന് സ്ഥിരീകരണം; മലയാളികളടക്കം ആശങ്കയില്‍

ഇന്റല്‍: അയര്‍ലണ്ടില്‍ ജോലിക്കാരെ പിരിച്ചുവിടുന്നതിന് സ്ഥിരീകരണം; മലയാളികളടക്കം ആശങ്കയില്‍

ഡബ്ലിന്‍:ഇന്റലിന്റെ അയര്‍ലണ്ടിലെ ലെക്സ്ലിപ് പ്ലാന്റില്‍ നിന്നും അടുത്ത രണ്ടു മാസത്തിനിടെ ജോലിക്കാരെ പിരിച്ചുവിടുന്നു.നിരവധി ഇന്ത്യക്കാരടക്കം 4,500ഓളം പേരാണ് ഇവിടെ ഇന്റലിനായി ജോലി ചെയ്യുന്നത്.ഇവരില്‍ മലയാളികളും ഉണ്ട്.ഇന്റലിന്റെ എല്ലാ പ്ലാന്റുകളില്‍ നിന്നുമായി 12,000ഓളം പേരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.അയര്‍ലണ്ടില്‍ നിന്നും എത്രപേരെ പിരിച്ചുവിടുമെന്ന് വ്യക്തമല്ല.എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന സ്ഥിരീകരണം കമ്പനി വൃത്തങ്ങള്‍ നല്കി കഴിഞ്ഞു.

യു.എസിലെ ഓറിഗോണ്‍, കാലിഫോര്‍ണിയ, അരിസോണ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 2,000 പേരെ പിരിച്ചുവിടുമെന്ന് ഇന്റല്‍ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഇസ്രായേല്‍ ശാഖയില്‍ 10,000ലേറെപ്പേരാണ് ജോലി ചെയ്യുന്നത്. അയര്‍ലണ്ടില്‍ നിന്നും എത്ര പേര്‍ പുറത്തുപോകേണ്ടി വരുമെന്ന് അടുത്ത ആഴ്ച അറിയാം.

തങ്ങള്‍ ആശങ്കയിലാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ലെക്സ്ലിപ് പ്ലാന്റിലെ ഒരു ജോലിക്കാരന്‍ പ്രതികരിച്ചത്. മറ്റൊരാള്‍ കമ്പനി പൂര്‍ണ്ണവിവരങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കാത്തതില്‍ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഐറിഷ് ടി.ഡിമാരും പിരിച്ചുവിടല്‍ തീരുമാനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചു. ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില് വലിയ കുറവു വന്നതാണ് ചിപ്പ് നിര്‍മ്മാതക്കാളായ ഇന്റലിനെ പിരിച്ചുവിടല്‍ തീരുമാനത്തിലേയ്‌ക്കെത്തിച്ചത്.

Scroll To Top